ച​​ങ്ങ​​നാ​​ശേ​​രി: ക​​ഞ്ചാ​​വ് ക​​ട​​ത്തി​​ക്കൊ​​ണ്ടു വ​​ന്ന കേ​​സി​​ൽ പ്ര​​തി​​ക​​ൾ​​ക്ക് ഏ​​ഴു വ​​ർ​​ഷം ക​​ഠി​​നത​​ട​​വും 75,000 രൂ​​പ പി​​ഴ​​യും വി​​ധി​​ച്ച് കോ​​ട​​തി.

2022 ഏ​​പ്രി​​ൽ 15ന് ​​തൃ​​ക്കൊ​​ടി​​ത്താ​​നം കൊ​​ച്ചു​​റോ​​ഡ് ഭാ​​ഗ​​ത്ത് വെ​​യ്റ്റിം​​ഗ് ഷെ​​ഡി​​ൽനിന്ന് 9.100 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് പിടികൂടിയ സംഭവത്തിലെ പ്ര​​തി​​ക​​ളാ​​യ തൃ​​ക്കൊ​​ടി​​ത്താ​​നം പാ​​റ​​യി​​ൽ എ.​​എ​​ച്ച്. അ​​ജേ​​ഷ് (29), തു​​ണ്ടി​​യി​​ൽ ജെ​​ബി ജ​​യിം​​സ് (32), പാ​​യി​​പ്പാ​​ട് ചെ​​ല്ലു​​വേ​​ലി​​ൽ ആ​​രോ​​മ​​ൽ വി​​ജ​​യ​​ൻ (28) എ​​ന്നി​​വ​​രെ​​യാ​​ണ് തൊ​​ടു​​പു​​ഴ എ​​ൻ​​ഡി​​പി​​എ​​സ് സ്പെ​​ഷ​​ൽ കോ​​ട​​തി ശി​​ക്ഷി​​ച്ച​​ത്.

കേ​​സി​​ൽ പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി സ്പെ​​ഷ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ അ​​ഡ്വ. ബി. ​​രാ​​ജേ​​ഷ് ഹാ​​ജ​​രാ​​യി.