വൈ​ക്കം: വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​നു സ​മീ​പം സ​ത്യ​ഗ്ര​ഹ സ്മൃ​തി ശി​ൽ​പ ഉ​ദ്യാ​ന​ത്തി​നു മു​ന്നി​ൽ കാ​യ​ലോ​ര​ത്ത് വ​ള​ർ​ന്ന് തി​ങ്ങി​യ പോ​ള​പാ​യ​ലും പു​ല്ലും വെ​ട്ടി നീ​ക്കി തീ​രം ശു​ചീ​ക​രി​ച്ചു. കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന കാ​യ​ലോ​ര ബീ​ച്ചി​ൽ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ലാ​യി ആ​ളെ​ത്തു​മ്പോ​ൾ കാ​യ​ലി​ന്‍റെ മ​നോ​ഹാ​രി​ത അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

കാ​യ​ലോ​രം തെ​ളി​ച്ച് മു​ളം​ക​മ്പ് നാ​ട്ടി ക​യ​ർ​ബ​ന്ധി​ച്ചു പോ​ള​പാ​യ​ൽ ക​യ​റാ​ത്ത വി​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ട് വ​രെ തെ​ളി​ഞ്ഞു കാ​ണാം. രാ​ത്രി ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ പ്ര​ഭ​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച കാ​യ​ലി​ന്‍റെ ദൃ​ശ്യ​ഭം​ഗി കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണെ​ത്തു​ന്ന​ത്.

കാ​യ​ലോ​ര​ത്തെ പോ​ള പാ​യ​ലും പു​ല്ലും നീ​ക്കി മാ​ലി​ന്യ വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഉ​ട​ൻ കാ​യ​ലോ​രം ശു​ചീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.