കൂ​ത്ര​പ്പ​ള്ളി: ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൂ​ത്ര​പ്പ​ള്ളി തെ​ങ്ങോ​ലി​മ​റ്റ​ത്തി​ൽ സ​ന്തോ​ഷ്‌​കു​മാ​റി (50)ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി നാ​ട് കൈ​കോ​ർ​ക്കു​ന്നു. ര​ണ്ടു​മാ​സം മു​ന്പു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ വൃ​ക്ക, ക​ര​ൾ, വ​ൻ​കു​ട​ൽ എ​ന്നി​വ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ന്തോ​ഷി​ന്‍റെ തു​ട​ർ​ചി​കി​ത്സ​യ്ക്ക് ല​ക്ഷ​ങ്ങ​ൾ വേ​ണം. പ​ണം ക​ണ്ടെ​ത്താ​നാ​യി വാ​ർ​ഡം​ഗം രാ​ജ​ൻ തോ​മ​സ് ത​ട്ടാ​ര​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ സി​ന്ധു​വി​ന്‍റെ പേ​രി​ൽ ക​റു​ക​ച്ചാ​ൽ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. അ​ക്കൗ​ണ്ട് ന​മ്പ​ർ 40584101058697. ഐ​എ​ഫ്എ​സ്‌​സി klgb0040584.