കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് നിര്‍മാണം പുരോഗമിക്കുന്നു
1478415
Tuesday, November 12, 2024 6:13 AM IST
കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്കു സമാന്തരമായി നിര്‍മിക്കുന്ന കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് നിര്‍മാണം പുരോഗമിക്കുന്നു.
അടുത്തവര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിര്‍മാണം പൂര്ത്തീകരിക്കുന്നതെന്നു കരുതുന്നതായി മോന്‍സ് ജോസഫ് എംഎല്‍എയും പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും പറയുന്നു. 9.60 കോടിയുടെ നിര്‍മാണ ജോലികളാണ് മൂന്നാംഘട്ടത്തിലൂടെ നടപ്പാക്കാനുള്ളത്. മൂവാറ്റുപുഴ ആസ്ഥാനമായുള്ള സ്വകാര്യ കരാര്‍ കമ്പനിയാണ് മൂന്നാംഘട്ട നിര്‍മാണ ജോലികള്‍ ചെയ്യാനായി കരാര്‍ എടുത്തിട്ടുള്ളത്.
കടുത്തുരുത്തി ടൗണിലെ വാഹന തിരക്ക് നിയന്ത്രിക്കാന്‍ ടൗണ്‍ ബൈപാസ് പൂര്‍ത്തിയായാല്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജനപ്രതിനിധികളും യാത്രക്കാരുമെല്ലാം. കടുത്തുരുത്തി ഐറ്റിസി ജംഗ്ഷന് മുതല്‍ ബ്ലോക്ക് ജംഗ്ഷന് വരെയുള്ള 1.5 കിലോമീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ്.
ബൈപാസ് റോഡ് നിര്‍മിക്കുന്നത്. 8.60 കോടിയുടെ ഒന്നാംഘട്ടവം 7.22 കോടിയുടെ രണ്ടാംഘട്ട നിര്‍മാണവും പൂര്‍ത്തീകരിച്ചു. ഐറ്റിസി ജംഗ്ഷന് മുതല്‍ ബ്ലോക്ക് ജംഗ്ഷന് വരെയുള്ള ബൈപാസ് റോഡിന്റെ ശേഷിക്കുന്ന സംരക്ഷണഭിത്തി നിര്‍മാണം, റോഡ് ഉയര്‍ത്തുന്നതിനുള്ള വികസനപ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് ജംഗ്ഷനു സമീപത്ത് ഗ്രാമീണ റോഡില്‍ അടിപ്പാത നിര്‍മാണം തുടങ്ങിയവ മൂന്നാംഘട്ടത്തില്‍ നടക്കാനുണ്ട്.