കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്നാം​നി​ല​യി​ൽ ബാ​ത്ത്‌​റൂ​മി​നു സ​മീ​പം കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ത്തി​നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. അ​സ്ഥി​രോ​ഗ വി​ഭാ​ഗം രോ​ഗി​ക​ളെ കി​ട​ത്തു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യ​പ്പോ​ഴേ​യ്ക്കും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്നു.