പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ബാബു മ​ണ​ര്‍​കാ​ട്ട് (78) ഓ​ര്‍​മ​യാ​യി. കോ​ണ്‍​ഗ്ര​സി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലി​റ​ങ്ങി​യ ബാബു 32-ാം വ​യ​സി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ന​ഗ​ര​പി​താ​വാ​യി. പ്ലാ​ന്‍റ​റും വ്യ​വ​സാ​യി​യും കെ​പി​സി​സി ട്ര​ഷ​റ​റും ആ​യി​രു​ന്ന മ​ണ​ര്‍​കാ​ട്ട് പാ​പ്പ​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ബാ​ബു മ​ണ​ര്‍​കാ​ട്ട്. പാ​പ്പ​ന്‍റെ കൈ​പി​ടി​ച്ചാ​ണ് ബാ​ബു​വും പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ​ത്തി​യ​ത്.

1979 മു​ത​ല്‍ 83 വ​രെ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ചെ​യ​ര്‍​മാ​ന്‍പ​ദ​വി വ​ഹി​ച്ച​ത്. 1983ലെ ​ക​ടു​ത്ത വര​ള്‍​ച്ച​ക്കാ​ല​ത്ത് തു​ള്ളി വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടി​യ മാ​സ​ങ്ങ​ളി​ല്‍ അ​ഞ്ച് ലോ​റി​ക​ളി​ല്‍ ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ല്‍ ഇ​ദ്ദേ​ഹം കു​ടി​വെ​ള്ളം എ​ത്തി​ച്ചു. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കി.

1980ക​ളി​ല്‍ പാ​ലാ ഐ​ടി​ഐ തു​ട​ങ്ങി. വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണ്. പാ​ലാ​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ടവ​രെ പ​ര​മ​ല​ക്കു​ന്ന്, നെ​ല്ലി​ത്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി പു​ന​ര​ധി​വ​സി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യി​ലാ​ദ്യ​മാ​യി 81 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​തും ബാ​ബു മ​ണ​ര്‍​കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ മി​ക​ച്ച മു​നി​സി​പ്പാ​ലി​റ്റി​യാ​യി പാ​ലാ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ഇ​തേ വേ​ള​യി​ലാ​ണ്.

നി​ര​വ​ധി സാ​ഹി​ത്യ​കാ​ര​ന്മാ​രെ​യും നാ​ട​ക​കൃ​ത്തു​ക്ക​ളെ​യും സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രെ​യും പാ​ലാ​യി​ലെ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി. മീ​ന​ച്ചി​ല്‍ ഫാ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​കളു​ടെ തു​ട​ക്ക​വും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു. എംഎംജെ ട്രോ​ഫി വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലൂ​ടെ കേ​ര​ള​ത്തി​ലെ കാ​യി​ക​പ്രേ​മി​ക​ളെ പാ​ലാ​യി​ലെ​ത്തി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​നും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു​മാ​യി.

സി​വൈ​എം​എ​ല്‍ നാ​ട​ക​സ​മി​തി​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തും തു​ട​ര്‍​ന്ന് നാ​ട​ക​രം​ഗ​ത്തും നി​ര​വ​ധി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. 1978ല്‍ ​മ​ണ​ര്‍​കാ​ട്ട് തി​യ​റ്റേ​ഴ്സ് എ​ന്ന പേ​രി​ല്‍ ര​ണ്ട് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ പാ​ലാ​യി​ല്‍ ആ​രം​ഭി​ച്ചു. അ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ മി​ക​ച്ച തി​യ​റ്റ​റു​ക​ളു​ടെ നി​ര​യി​ലാ​യി​രു​ന്നു മ​ഹാ​റാ​ണി​യും യു​വ​റാ​ണി​യും. 45 വ​ര്‍​ഷം പാ​ലാ​യു​ടെ സിം​ബ​ലാ​യി​രു​ന്നു ഈ ​തി​യ​റ്റ​റു​ക​ള്‍. കെ. ​ക​രു​ണാ​ക​ര​ന്‍ ഉ​ള്‍​പ്പെ​ടെ നേ​താ​ക്ക​ളു​മാ​യി ബാ​ബു​വി​ന് ആ​ത്മ​ബ​ന്ധ​മാ​യി​രു​ന്നു. പാ​ലാ​യി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി പ​ങ്കെ​ടു​ത്ത ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ല​ക്ഷം പു​ഷ്പ​മേ​ള​യു​ടെ​യും 1980ല്‍ ​ഇ​ന്ദി​രാ​ഗാ​ന്ധി പാ​ലാ​യി​ൽ എ​ത്തി​യ ഇ​ല​ക്‌​ഷ​ന്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും മു​ഖ്യ സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യി​രു​ന്നു ബാ​ബു.

പാ​ലാ കു​രി​ശു​പ​ള്ളി​യു​ടെ നി​ര്‍​മാ​ണം 11 വ​ര്‍​ഷം മു​ട​ങ്ങി​യ​പ്പോ​ള്‍ പാ​പ്പ​നും ബാ​ബു​വും കു​ട്ടി​ച്ച​നും നേ​രി​ട്ടി​റ​ങ്ങി നി​ര്‍​മാ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം ന​ട​ത്തി. പ​ണം സ്വ​രൂ​പി​ക്കാ​ന്‍ യേ​ശു​ദാ​സി​ന്‍റെ ഗാ​ന​മേ​ള ന​ട​ത്തി. ക​ള​ക്‌​ഷ​നാ​യി ല​ഭി​ച്ച രൂപ കൈ​കാ​ര്യ​ച്ചെ​ല​വു​പോ​ലും എ​ടു​ക്കാ​തെ കു​രി​ശു​പ​ള്ളി​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴിച്ചു.