കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലെ അ​കം​കാ​ഴ്ച​ക​ൾ പു​റ​ത്തേ​ക്കാ​ൾ ക​ഷ്ടം. കൃ​ഷി​ത്തോ​ട്ട​ത്തി​ലെ പ​ച്ചി​ല​പ​ട​ർ​പ്പു​ക​ൾ നി​റ​ഞ്ഞ് വ​ഴി​യി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ​യാ​ണ് നി​രീ​ക്ഷ​ക​രു​ടെ ക​ണ്ണു​ക​ൾ അ​ക​ത്തേ​ക്കും ക​യ​റി​യ​ത്. കൃ​ഷി​ത്തോ​ട്ട​ത്തി​ന​ക​ത്തെ പ​ല കൃ​ഷി​ക​ളും പ​ള്ള​യും കാ​ടും ക​യ​റി​യ നി​ല​യി​ലാ​ണെ​ന്ന് ചു​റ്റു​മ​തി​ലി​നു​ള്ളി​ലേ​ക്ക് ക​ണ്ണോ​ടി​ച്ചാ​ൽ മ​ന​സി​ലാ​കും.

എം​സി റോ​ഡും കോ​ഴാ ക​പ്പേ​ള-​മ​ണ്ണ​യ്ക്ക​നാ​ട് റോ​ഡും സ​യ​ൻ​സ് സി​റ്റി- മ​ണ​മ റോ​ഡും അ​തി​രു​ക​ൾ തീ​ർ​ക്കും വി​ധ​മാ​ണ് കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ കാ​ഴ്ച. മ​റു​വ​ശ​ത്ത് പ​റ​ക്ക​ത്താ​നം ഭാ​ഗ​വും എം​സി റോ​ഡി​ലേ​ക്കു​ള്ള മു​ഖ​വു​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്. എം​സി റോ​ഡി​ലേ​ക്കു​ള്ള മു​ഖം മി​നു​ക്കി മ​നോ​ഹ​ര​മാ​ക്കി​യാ​ണ് ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ നി​ൽ​പ്പ്.

ഫാ​മി​നു​ള്ളി​ൽ ക​യ​റി​യാ​ൽ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​യി കു​ള​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും ഏ​റെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​തെ​യു​ള്ള കി​ണ​ർ നി​ർ​മാ​ണ​വും വൈ​ദ്യു​തി പോ​ലു​മെ​ത്തി​ക്കാ​തെ ന​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളും ഏ​റെ​യു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും കൃ​ഷി​ക​ള​ട​ക്കം പ​ച്ചി​ല​പ്പ​ട​ർ​പ്പു​ക​ൾ മൂ​ടി​യി​ട്ടു​ണ്ട്.

നാ​ട്ടു​കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ണു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടെ​ങ്കി​ലും കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച് കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മാ​തൃ​ക​യാ​ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.