പാ​ലാ: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ ജി​ല്ലാ ക​ലാ​മേ​ള 15, 16 തീ​യ​തി​ക​ളി​ല്‍ ഐ​ങ്കൊ​മ്പ് അം​ബി​കാ വി​ദ്യാ​ഭ​വ​ന്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

15ന് ​രാ​വി​ലെ പ​ത്തി​ന് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം ​പി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​നി​മാ​താ​രം പ്ര​ശാ​ന്ത് മു​ര​ളി ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. 16നു ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷോ​ണ്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍ സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ ക​ലാ​തി​ല​ക​വും ന​ര്‍​ത്ത​കി​യു​മാ​യ ഡോ. ​പ​ത്മി​നി കൃ​ഷ്ണ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. ക​ലാ​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​വ​ഹി​ച്ചി​രു​ന്നു.

അ​മ്പ​തി​ല്‍​പ​രം സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ ക​ലാ​മി​ക​വു​ക​ള്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി പ്ര​ക​ടി​പ്പി​ക്കു​ന്ന ക​ലാ​മേ​ള​യ്ക്കാ​യി 15ഓ​ളം സ്റ്റേ​ജു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കും ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ല​ളി​താം​ബി​ക, കെ.​എ​ന്‍. പ്ര​ശാ​ന്ത് ന​ന്ദ​കു​മാ​ര്‍, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടി.​എ​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, അം​ബി​കാ വി​ദ്യാ​ഭ​വ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സി.​എ​സ്. പ്ര​ദീ​ഷ്, ക​ലാ​മേ​ള ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​എ​ന്‍. സൂ​ര​ജ്കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ന​ന്ദ​കു​മാ​ര്‍, ര​തീ​ഷ് കി​ഴ​ക്കേ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.