മുനമ്പം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോണ്‍ഗ്രസ്
1478338
Monday, November 11, 2024 7:28 AM IST
കത്തീഡ്രല്‍ എകെസിസി
ചങ്ങനാശേരി: വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് കത്തീഡ്രല്‍ എകെസിസിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും സമ്മേളനവും നടത്തി. കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. ഫാ. ലിബിന് തുണ്ടുകളം, സൈബി അക്കര, കുഞ്ഞുമോന് തൂമ്പുങ്കല്‍, ജോസി കല്ലുകളം, ടോമിച്ചന് ആലഞ്ചേരി, ജോയിച്ചന്‍ പീലിയാനിക്കല്‍, ലാലിച്ചന്‍ മുക്കാടന്‍, ജിമ്മിച്ചന്‍ കരിങ്ങട, ജിനു സോജി, ദീപ കടന്തോട്, കുഞ്ഞുമോള്‍ അഴിമുഖം എന്നിവര്‍ പ്രസംഗിച്ചു.
പായിപ്പാട് ലൂര്‍ദ്മാത
പായിപ്പാട്: കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പായിപ്പാട് ലൂര്‍ദ്മാതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ഐക്യദാര്‍ഢ്യദിനാചരണം ഇടവക വികാരി ഫാ. ജോര്‍ജ് നൂഴായ്ത്തടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു.
സോജി ജോസഫ്, പി.കെ. ജോര്‍ജ്കുട്ടി, ത്രേസ്യാമ്മ പൈനുംപ്ര, ജാന്‍സി മനയത്തുശേരി, മാത്തുക്കുട്ടി കണ്ണംകോട്ടാല്‍, ഷിനു സോജന്, തോമസുകുട്ടി കണ്ണംകോട്ടാല്‍ എന്നിവര്‍ പ്രസംഗിച്ചു.