ഭരണങ്ങാനം: ലഹരിവിരുദ്ധദിനം പൊതുസമൂഹത്തിനു മാത്രമല്ല ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് മുന്‍ സ്പീക്കര്‍ വി.എം. സുധീരന്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധസമിതി പാലായുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എച്ച്.എല്‍. ഹണി, എക്സൈസ് ഇന്‍സ്പെക്ടര്‍ ജെക്സി ജോസഫ്, പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ കണ്ണന്താനം, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ഫാ. ആല്ബിന് പുതുപ്പറമ്പില്‍, സാബു ഏബ്രഹാം, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവല്‍, ജെസി ജോസ്, സാജു ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.