തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് സ്റ്റേഷനും ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെയും, നാവായിക്കുളം ഹയർ സെക്കൻഡറി സ്കൂളിലെയും എസ്പിസി യൂണിറ്റുകൾ സംയുക്തമായി കല്ലമ്പലം ജംഗ്ഷനിൽ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു.
കല്ലമ്പലം പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ്.ശിവലാൽ കേഡറ്റുകൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സബ് ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധറാലി എസ്ഐ നിസാമുദ്ദീൻ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ പ്ലക്കാർഡുകളും പോസ്റ്ററുകളുമേന്തി ലഹരി വിരുദ്ധ മുദ്രാവാക്യവുമായി നടന്നു സബ് ഇൻസ്പെക്ടർ ശ്രീകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിജു, പ്രഭാത്, ധന്യ, ബിന്ദു, ബിജിത്ത്, അരുൺ, ആകാശ്, എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷജീർ, സിജു, അർച്ചന ഉണ്ണി, അധ്യാപിക അശ്വതി എന്നിവർ ലഹരി വിരുദ്ധ സന്ദേശ റാലിയ്ക്ക് നേതൃത്വം നൽകി.