ടീനെക്ക് (ന്യൂജഴ്സി): കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ന്യൂജഴ്സിയിലെ ഫൈൻ ആർട്സ് മലയാളം നാടകം "ബോധിവൃക്ഷത്തണലിൽ' ഒരുക്കുന്നു. മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ബോധിവൃക്ഷത്തണലിൽ നവംബർ രണ്ടിന് 5.30ന് ടീനെക്ക് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ മിഡിൽ സ്കൂളിലാണ് അരങ്ങേറുന്നത്.
നാടകാവതരണത്തിലെ ചീഫ് ഗസ്റ്റായി എത്തുന്നത് ഓൺകോളജി പ്രഫസറും കാൻസർ രോഗവിദഗ്ധനും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവും സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. എം.വി. പിള്ളയാണ്.
ലോകത്തെ ധൈഷണിക സമൂഹത്തിന് സുപരിചിതനായ ഡോ. എം.വി. പിള്ള, പ്രശസ്ത നടന്മാരായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും മാതൃസഹോദരനുമാണ്. 45 വർഷമായി അമേരിക്കയിൽ സകുടുംബം വസിക്കുന്ന എം.വി. പിള്ള മലയാള നാടിനെയും സാഹിത്യത്തെയും സംസ്കാരത്തെയും സൗഹൃദങ്ങളെയും എന്നും നെഞ്ചോട് ചേർക്കുന്ന വ്യക്തിത്വമാണ്.
നാടകത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം പേട്രൺ പി.ടി. ചാക്കോ (മലേഷ്യ) നിർവഹിച്ചു. സണ്ണി റാന്നി, റോയി മാത്യു, സജിനി സഖറിയ, ഷൈനി ഏബ്രഹാം, ഷിബു ഫിലിപ്പ്, റിജോ എരുമേലി, ജോർജി സാമുവൽ എന്നിവർ രംഗത്തു എത്തുന്നു.
സംവിധാനം റെഞ്ചി കൊച്ചുമ്മൻ, നാടക രചന ജി. കെ. ദാസ്, ഫൈൻ ആർട്സ് പേട്രൺ പി.ടി. ചാക്കോ (മലേഷ്യ). ജോൺ (ക്രിസ്റ്റി) സഖറിയ സ്റ്റേജ് മാനേജ്മെന്റ്, ജോർജ് തുമ്പയിൽ സ്റ്റേജ് മാനേജ്മെന്റ്, ടീനോ തോമസ് സ്റ്റേജ് സെറ്റിംഗുകളും വീഡിയോ വോളും, എഡിസൺ ഏബ്രഹാം മേക്കപ്പും സുവനീറും, ജിജി ഏബ്രഹാം ലൈറ്റിംഗ്, റീനാ മാത്യു മ്യൂസിക്ക് ഏകോപനം, ചാക്കോ ടി. ജോൺ ഓഡിറ്റോറിയം അറേഞ്ച്മെന്റുകൾ, ഷൈനി ഏബ്രഹാം പ്രൊഡ്യൂസർ.
അൽഷൈമേഴ്സ് രോഗാവസ്ഥയിൽ ആയിരിക്കുന്ന പിതാവിന്റെ സ്വത്തിനായി ദാഹിക്കുന്ന മക്കളുടെ കഥയാണ് നാടകം പറയുന്നത്.
ടിക്കറ്റുകൾ ഫൈൻ ആർട്സ് ഭാരവാഹികളിൽ നിന്നോ fineartsmalayalamnj.com/tickets എന്ന വെബ് സൈറ്റിൽ നിന്നോ ലഭ്യമാണ്. നാടകാവതരണവുമായി ബന്ധപ്പെട്ട് സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്.
സുവനീറിൽ പരസ്യങ്ങൾക്കായി എഡിസൺ ഏബ്രഹാമിനെ സമീപിക്കാവുന്നതാണ്. ഫോൺ 862 485 0160.
വിവരങ്ങൾക്ക്:ജോൺ (ക്രിസ്റ്റി) സഖറിയ 908 883 1129, ജോർജ് തുമ്പയിൽ 973 943 6164, ടീനോ തോമസ് 845 538 3203, റെഞ്ചി കൊച്ചുമ്മൻ 201 926 7070, റോയി മാത്യു 201 214 2841.
|