• Logo

Allied Publications

Americas
മി​സി​സാ​ഗ രൂ​പ​ത ദ​ശ​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം
Share
ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട മി​സി​സാ​ഗ രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ഇ​ന്നു മു​ത​ല്‍ 2025 സെ​പ്റ്റം​ബ​ര്‍ 20 വ​രെ നീ​ളു​ന്ന ദ​ശ​വ​ത്സ​രാ​ഘോ​ഷ​മാ​ണ് രൂ​പ​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​നം എ​ഡ്മ​ണ്ട​ന്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ സീ​റോ​മ​ല​ബാ​ര്‍ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ന്നു ന​ട​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​സ് ക​ല്ലു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം കാ​ന​ഡ​യി​ലെ അ​പ്പ​സ്‌​തോ​ലി​ക് നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ഇ​വാ​ന്‍ ജെ​ര്‍​കോ​വി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ഡ്മ​ണ്ട​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് റി​ച്ചാ​ര്‍​ഡ് വി​ല്യം സ്മി​ത്ത് ലോ​ഗോ​പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കും. 2015 ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ സീ​റോ മ​ല​ബാ​ര്‍ എ​ക്‌​സാ​ര്‍​ക്കേ​റ്റ് സ്ഥാ​പി​ച്ച​ത്. 2018 ഡി​സം​ബ​ര്‍ 22ന് ​എ​ക്‌​സാ​ര്‍​ക്കേ​റ്റി​നെ മി​സി​സാ​ഗ രൂ​പ​ത​യാ​യി ഉ​യ​ര്‍​ത്തി.

2019 മേ​യ് 19ന് ​രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മെ​ത്രാ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു. രൂ​പ​ത​യ്ക്കാ​യി പൗ​രോ​ഹി​ത‍്യം സ്വീ​ക​രി​ച്ച മൂ​ന്നു വൈ​ദി​ക​രെ കൂ​ടാ​തെ 26 വൈ​ദി​ക​ര്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശു​ശ്രൂ​ഷ ചെ​യ്യു​ന്നു.

മൂ​ന്നു മ​ഠ​ങ്ങ​ളി​ലാ​യി ഒ​ന്‍​പ​ത് സ​ന്യാ​സി​നി​മാ​ര്‍, പ​ത്ത് വൈ​ദി​ക വി​ദ്യാ​ര്‍​ഥി​ക​ള്‍, നാ​ല്‍​പ​തി​നാ​യി​ര​ത്തോ​ളം അ​ത്മാ​യ അം​ഗ​ങ്ങ​ള്‍, 18 ഇ​ട​വ​ക​ക​ള്‍, 31 മി​ഷ​ന്‍ സ്റ്റേ​ഷ​നു​ക​ള്‍, പ​തി​മൂ​ന്ന് കു​ര്‍​ബാ​ന കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ മി​സി​സാ​ഗ രൂ​പ​ത അ​തി​വേ​ഗം വ​ള​രു​ക​യാ​ണ്.

രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​പ​ത്രോ​സ് ച​മ്പ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്‍​കും. വി​ശു​ദ്ധ കു​ര്‍​ബാ​ന വ​ര്‍​ഷ പ്ര​ഖ്യാ​പ​നം മാ​ര്‍ ജോ​സ് ക​ല്ലു​വേ​ലി​ല്‍ ന​ട​ത്തും. നി​ര​വ​ധി ക​ര്‍​മ​പ​ദ്ധ​തി​ക​ളാ​ണ് രൂ​പ​ത ദ​ശ​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.