• Logo

Allied Publications

Americas
കാ​ന​ഡ സീ​റോ​മ​ല​ങ്ക​ര കാ​ത്തോ​ലി​ക് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് കാ​ൽ​ഗ​റി​യി​ൽ
Share
കാ​ൽ​ഗ​റി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മേ​രി ക്വീ​ൻ ഓ​ഫ് പീ​സ് യു​എ​സ്എ കാ​ന​ഡ എ​പ്പാ​ർ​ക്കി​യി​ലെ കാ​ന​ഡ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ൺ 29, 30 തീ​യ​തി​ക​ളി​ൽ സെ​ന്‍റ് മ​ദ​ർ തേ​ര​സ സീ​റോ​മ​ല​ബാ​ർ ച​ർ​ച്ചി​ൽ വ​ച്ച് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്ത​പ്പെ​ടു​ന്നു.

യു​എ​സ്എ കാ​ന​ഡ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ പീ​ലി​പ്പോ​സ് മാ​ർ സ്‌​തേ​ഫാ​നോ​സ് സ​ന്നി​ഹി​ത​നാ​കു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​ത് കാ​ൽ​ഗ​റി രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ വി​ല്യം മ​ഗ്രാ​ട്ട​ൻ ആ​ണ്.

ഈ ​മാ​സം 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ആ​രം​ഭി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് 30ന് ​ഉ​ച്ച​യ്ക്ക് വി.​കു​ർ​ബാ​ന​യോ​ടു കൂ​ടി സ​മാ​പി​ക്കും. ഫാ. ​ഡൈ​ജു കു​ര്യാ​ക്കോ​സ്, ഫാ. ​ജോ​സ​ഫി​ൻ രാ​ജ്, ഫാ. ​വ​ർ​ഗീ​സ് അ​ഞ്ച​നി​ത്ത​ട​ത്തി​ൽ, ഫാ. ​അ​ജീ​ഷ് ചെ​റി​യു​പ​റ​മ്പി​ൽ എ​ന്നീ വൈ​ദീ​ക​രും മ​റ്റ​നേ​കം വൈ​ദീ​ക​രും കാ​ന​ഡ​യി​ലെ മ​ല​ങ്ക​ര പ​ള്ളി​ക​ളി​ൽ നി​ന്നും ( Calgary, Edmonton, Kitchener, London, Niagra, Toronto, Vancouver) അ​നേ​കം വി​ശ്വാ​സി​ക​ളും സം​ബ​ന്ധി​ക്കും.

2.30ന് ​ര​ജി​സ്ട്രേ​ഷ​നു ശേ​ഷം ഉ​ദ്ഘാ​ട​ന​ത്തോ​ടു കൂ​ടി 29ാം തീ​യ​തി​യി​ലെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​വി​ധ പ​ള്ളി​ക​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ൾ സം​ബ​ന്ധി​ക്കു​ന്ന ക്വി​സ് മ​ത്സ​ര​വും ആ​രാ​ധ​ന ഗീ​ത മ​ത്സ​ര​വും വൈ​കു​ന്നേ​രം ക​ലാ​സ​ന്ധ്യ​യും ന​ട​ത്ത​പ്പെ​ടു​ന്നു.

30ന് ​രാ​വി​ലെ 8.30ന് ​പീ​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് പി​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "Possibilities and Challenges of Syro Malankara Families Living in Canada' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സും തു​ട​ർ​ന്ന് പാ​ന​ൽ ച​ർ​ച്ച​യും ന​ട​ത്ത​പ്പെ​ടു​ന്നു.

11.30ന് ​പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വൈ​ദി​ക​രും ദൈ​വ​ജ​ന​വും ഒ​രു​മി​ച്ച് വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ക്കു​ന്ന ഈ ​ബ​ലി​യി​ൽ ജൂ​ലൈ 15ന് ​ഓ​ർ​മ തി​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന "ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് 'പി​താ​വി​നെ അ​നു​സ്മ​രി​ക്കു​ന്നു.

അ​ന്നേ ദി​വ​സം അ​ഞ്ച് കു​ട്ടി​ക​ൾ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ക്കും. പി​താ​വി​ന്‍റെ സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തി​നു ശേ​ഷം ഭ​ക്ഷ​ണ​ത്തോ​ടു കൂ​ടി 2024ലെ ​ഓ​ൾ കാ​ന​ഡ സീ​റോ​മ​ല​ങ്ക​ര കാ​ത്തോ​ലി​ക് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ക്കും

ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​
മി​സി​സാ​ഗ രൂ​പ​ത ദ​ശ​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം.
ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട മി​സി​സാ​ഗ രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ഇ
ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: ആ​വേ​ശ​ത്തി​ര​യി​ള​ക്കി താ​ള​വും മേ​ള​വും സ​മ​ന്വ​യി​പ്പി​ച്ച് ന​യ​മ്പു​ക​ൾ ഇ​ള​ക്കി​യെ​റി​ഞ്ഞ് മ​നോ​ഹ​ര​മാ​യ വ​ള്ള​പ്പാ​ട്ടു​ക​ൾ പാ​ടി "റ