• Logo

Allied Publications

Americas
പ​മ്പ​യു​ടെ കു​ടും​ബ സം​ഗ​മ​വും മാ​തൃ​ദി​നാ​ഘോ​ഷ​വും വ​ര്‍​ണാ​ഭ​മാ​യി
Share
ഫി​ല​ഡ​ല്‍​ഫി​യ: പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​ക കു​ടും​ബ സം​ഗ​മ​വും 2024ലെ ​പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും മാ​തൃ​ദി​നാ​ഘോ​ഷ​വും സം​യു​ക്ത​മാ​യി ഈ മാസം 11ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​പ​മ്പ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ ന​ട​ന്നു.

പ​മ്പ പ്ര​സി​ഡ​ന്‍റ് റ​വ. ഫി​ലി​പ്പ് മോ​ഡ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​ഘോ​ഷ ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ല​ക്സ് തോ​മ​സ് സ്വാ​ഗ​തം നേ​ർ​ന്നു. ക​വ​യി​ത്രി​യും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സോ​യ നാ​യ​ര്‍ മു​ഖ്യ അ​തി​ഥി​യാ​യി മാ​തൃ​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

അ​മ്മ​മാ​ര്‍ കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലും സ്വ​ഭാ​വ​രൂ​പ​വ​ല്‍​ക്ക​ര​ണ​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്ക് എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ട് സം​സാ​രി​ച്ച സോ​യ നാ​യ​ര്‍ അ​മ്മ​മാ​രെ ഒ​രു ദി​വ​സം മാ​ത്രം സ്നേ​ഹി​ച്ചാ​ലും ആ​ദ​രി​ച്ചാ​ലും പോ​രെ​ന്നും ജീ​വി​ത​ത്തി​ന്‍റെ ഓ​രോ നി​മി​ഷ​ങ്ങ​ളി​ലും അ​മ്മ​മാ​ര്‍​ക്ക് സ്നേ​ഹവും ക​രു​ത​ലും ന​ല്‍​ക​ണ​മെ​ന്നും പ​റ​ഞ്ഞു. അ​മ്മ​മാ​രെ ആ​ദ​രി​ച്ച് പൂ​ക്ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി.



പെ​ന്‍​സി​ല്‍​വേ​നി​യ സ്റ്റേ​റ്റ് റെ​പ്ര​സ​ന്റേ​റ്റീ​വ് ജാ​ര​റ്റ് സോ​ള​മ​ന്‍, ഫൊ​ക്കാ​ന ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി പ്ര​തി​നി​ധി സു​ധ ക​ര്‍​ത്ത, ട്രൈ​സ്‌​സ്റ്റേ​റ്റ് കേ​ര​ള​ഫോ​റം ചെ​യ​ര്‍​മാ​ന്‍ അ​ഭി​ലാ​ഷ് ജോ​ണ്‍, വി​വി​ധ സാം​സ്ക്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സാ​ര​ഥി​ക​ളാ​യ ജോ​ര്‍​ജ് ന​ട​വ​യ​ല്‍ (ഓ​ര്‍​മ പ്ര​സി​ഡ​ന്‍റ്),

ഫീ​ലി​പ്പോ​സ് ചെ​റി​യാ​ന്‍, (ഫ്ര​ണ്‍​ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ്) ഫൊ​ക്കാ​ന സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ രാ​ജ​ന്‍ സാ​മു​വ​ല്‍, റോ​ണി വ​റു​ഗീ​സ്, എ​ന്നി​വ​രോ​ടൊ​പ്പം മോ​ഡി ജേ​ക്ക​ബ്, തോ​മ​സ് പോ​ള്‍, ജോ​ര്‍​ജ്ജു​ക്കു​ട്ടി ലൂ​ക്കോ​സ് എ​ന്നി​വ​രും ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.



എ​ലി​സ​ബ​ത്ത് മാ​ത്യു​വും രാ​ജു പി. ​ജോ​ണും ചേ​ര്‍​ന്നൊ​രു​ക്കി​യ സം​ഗീ​ത​വി​രു​ന്ന് ആ​ഘോ​ഷ​ങ്ങ​ളെ മി​ക​വു​റ്റ​താ​ക്കി. പ​മ്പ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഓ​ലി​ക്ക​ലും വി​മ​ന്‍​സ് ഫോ​റം ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വ​ല്‍​സ ത​ട്ടാ​ര്‍​കു​ന്നേ​ലും പൊ​തു​യോ​ഗം നി​യ​ന്ത്രി​ച്ചു.



ജോ​യി ത​ട്ടാ​ര്‍​കു​ന്നേ​ല്‍, ജേ​ക്ക​ബ് കോ​ര, ജോ​ര്‍​ജ് പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍ പ​ണി​ക്ക​ര്‍ ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ​വി​രു​ന്നോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു.

ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​
മി​സി​സാ​ഗ രൂ​പ​ത ദ​ശ​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം.
ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട മി​സി​സാ​ഗ രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ഇ
ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: ആ​വേ​ശ​ത്തി​ര​യി​ള​ക്കി താ​ള​വും മേ​ള​വും സ​മ​ന്വ​യി​പ്പി​ച്ച് ന​യ​മ്പു​ക​ൾ ഇ​ള​ക്കി​യെ​റി​ഞ്ഞ് മ​നോ​ഹ​ര​മാ​യ വ​ള്ള​പ്പാ​ട്ടു​ക​ൾ പാ​ടി "റ