• Logo

Allied Publications

Americas
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്
Share
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി മ​ല​യാ​ള ക​വി​യു​മാ​യ മ​ന​യി​ൽ ജേ​ക്ക​ബി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 202324 മ​ന​യി​ൽ ക​വി​താ പു​ര​സ്കാ​ര​ത്തി​നു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സാ​ഹി​ത്യ​കാ​രി​യാ​യ ടി.ജി. ബിന്ദുവിന്‍റെ ഉ​ട​ലാ​ഴ​ങ്ങ​ൾ അ​ർ​ഹ​മാ​യി.

മ​ന​യി​ൽ കു​ടും​ബ​മാ​ണ് ഈ ​വി​ശി​ഷ്ട അ​വാ​ർ​ഡ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. ജേ​താ​വി​നു ഇ​രു​നൂ​റ്റി​യ​ൻ​പ​തു യു​എ​സ് ഡോ​ള​റും ഫ​ല​ക​വും, പ്ര​ശ​സ്തി​പ​ത്ര​വും മേ​യ് 10,12 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ൽ ന​ട​ക്കു​ന്ന കെ​എ​ൽ​എ​സ് ലാ​ന ലി​റ്റ​റ​റി ക്യാ​മ്പി​ൽ വ​ച്ചു ന​ൽ​ക​പ്പെ​ടും.

ഡാ​ള​സി​ലെ മ​ല​യാ​ള​സാ​ഹി​ത്യാ​സ്വാ​ദ​ക​രെ പ്ര​സ്തു​ത ക്യാ​മ്പി​ലേ​ക്കും കെ​എ​ൽ​എ​സ് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​റി​യ​പ്പെ​ടു​ന്ന സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളാ​യ ഡോ. ​എം​വി പി​ള്ള, ഷാ​ന​വാ​സ് പോ​ങ്ങു​മ്മൂ​ട്, പു​ളി​മാ​ത്ത് ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ജ​ഡ്ജിം​ഗ് പാ​ന​ൽ.

2022 വ​ർ​ഷ​ത്തെ ഒ​ന്നാം പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്ന​ത് ഡോ. ​മാ​ത്യു ജോ​യ്സി​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നി​ന്‍റെ മാ​തൃ​രോ​ദ​നം എ​ന്ന ചെ​റു​ക​വി​ത​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ പു​ര​സ്കാ​ര​ജേ​താ​വാ​യ ബി​ന്ദു ടി.​ജി അ​മേ​രി​ക്ക​ൻ മ​ല​യാ​ള​സാ​ഹി​ത്യ​ലോ​ക​ത്തു അ​റി​യ​പ്പെ​ടു​ന്ന ക​വ​യ​ത്രി​യാ​ണ്. ര​സ​ത​ന്ത്രം എ​ന്ന ക​വി​താ​സ​മാ​ഹാ​രം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ സ്ഥി​ര​താ​മ​സ​മ​യ​ക്കി​യ ബി​ന്ദു ടി.​ജി​യു​ടെ ജ​ന്മ​ദേ​ശം തൃ​ശൂ​രാ​ണ്.

ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ക​വി​ത, നാ​ട​ക​ര​ച​ന, അ​ഭി​ന​യം, ഗാ​ന​ര​ച​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ജീ​വം. ലാ​ന​യു​ടെ 2019 ലെ ​ക​വി​താ പു​ര​സ്കാ​ര​വും, 2020ൽ ​കൊ​ടു​ങ്ങ​ല്ലൂ​ർ എ ​അ​യ്യ​പ്പ​ൻ ട്ര​സ്റ്റി​ന്‍റെ നേ​ര​ള​ക്കാ​ട് രു​ഗ്മ​ണി​യ​മ്മ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട് .

ഇ​ല​ക്ട്രി​ക്ക​ൽ​എ​ഞ്ചി​നീ​യ​ർ ആ​യി ജോ​ലി ചെ​യ്തു വ​രു​ന്നു. ഭ​ർ​ത്താ​വ് : ടി​ജി തോ​മ​സ്. കു​ട്ടി​ക​ൾ : മാ​ത്യു തോ​മ​സ് , അ​ന്നാ മ​രി​യ തോ​മ​സ്.

മേ​യ് 10,12 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ൽ ഓ​ബ്രി ടെ​ക്സ​സ് റാ​ഞ്ചി​ൽ വ​ച്ചു ന​ട​ക്കു​ന്ന കെ​എ​ൽ​എ​സ്, ലാ​ന സാ​ഹി​ത്യ ക്യാ​മ്പി​നു ഡാ​ള​സ് മ​ല​യാ​ള​സാ​ഹി​ത്യാ​സ്വാ​ദ​ക​രെ കെ​എ​ൽ​എ​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: ഷാ​ജു ജോ​ൺ 469274650, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ 2147633079, സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ 2144350124.

ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​
മി​സി​സാ​ഗ രൂ​പ​ത ദ​ശ​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്നു തു​ട​ക്കം.
ടൊ​റോ​ന്‍റോ: കാ​ന​ഡ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട മി​സി​സാ​ഗ രൂ​പ​ത​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ഇ
ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: ആ​വേ​ശ​ത്തി​ര​യി​ള​ക്കി താ​ള​വും മേ​ള​വും സ​മ​ന്വ​യി​പ്പി​ച്ച് ന​യ​മ്പു​ക​ൾ ഇ​ള​ക്കി​യെ​റി​ഞ്ഞ് മ​നോ​ഹ​ര​മാ​യ വ​ള്ള​പ്പാ​ട്ടു​ക​ൾ പാ​ടി "റ