’മാം​സം ഭ​ക്ഷി​ക്കു​ന്ന’ ബാ​ക്ടീ​രി​യ ബാ​ധി​ച്ച് ഫ്ലോ​റി​ഡ​യി​ൽ നാ​ലു മ​ര​ണം
Thursday, July 24, 2025 5:23 AM IST
പി.പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: ’മാം​സം ഭ​ക്ഷി​ക്കു​ന്ന’ ബാ​ക്ടീ​രി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ബ്രി​യോ വ​ൾ​നി​ഫി​ക്ക​സ് അ​ണു​ബാ​ധ മൂ​ലം ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ നാ​ല് പേ​ർ മ​രി​ച്ച​താ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തു​വ​രെ 11 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഈ ​അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ചൂ​ടു​ള്ള ക​ട​ൽ​വെ​ള്ള​ത്തി​ൽ കാ​ണു​ന്ന ഒ​രു​ത​രം ബാ​ക്ടീ​രി​യ​യാ​ണ് വി​ബ്രി​യോ വ​ൾ​നി​ഫി​ക്ക​സ്. തു​റ​ന്ന മു​റി​വു​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യെ നെ​ക്രോ​റ്റൈ​സിംഗ് ഫാ​സി​യൈ​റ്റി​സ് അ​ഥ​വാ മാം​സം ഭ​ക്ഷി​ക്കു​ന്ന രോ​ഗം എ​ന്ന് പ​റ​യു​ന്നു. കൂ​ടാ​തെ, പൂ​ർ​ണ​മാ​യി പാ​കം ചെ​യ്യാ​ത്ത ക​ക്ക​യി​റ​ച്ചി പോ​ലു​ള്ള മ​ലി​ന​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യും ഈ ​അ​ണു​ബാ​ധ ഉ​ണ്ടാ​കാം.


പ്ര​ധാ​ന​മാ​യും ക​ര​ൾ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, 65 വ​യ​​സി​ന് മു​ക​ളി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഈ ​അ​ണു​ബാ​ധ വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ. അ​ണു​ബാ​ധ​യു​ള്ള അ​ഞ്ചു​പേ​രി​ൽ ഒ​രാ​ൾ മ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സെ​ന്‍റേഴ്​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ (ഇ​ഉ​ഇ)​മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​ണു​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ടു​തു​ട​ങ്ങും. ച​ർ​മ്മ​ത്തി​ൽ ചു​വ​പ്പ് നി​റം, വീ​ക്കം, ക​ഠി​ന​മാ​യ വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടാം. അ​ണു​ബാ​ധ ര​ക്ത​ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​നി, വി​റ​യ​ൽ, ര​ക്ത​സ​മ്മ​ർ​ദം കു​റ​യു​ക തു​ട​ങ്ങി​യ സെ​പ്സി​സ് ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാം, ഇ​ത് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.