എഫ്‌ടിസി കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് കോടതി
Thursday, July 24, 2025 2:51 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) കമ്മീഷണർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമം നിയമവിരുദ്ധമാണെന്ന് കോടതി. ഇതോടെ റെബേക്കയ്ക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. അതേസമയം, ഈ നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത.

സുപ്രീം കോടതിയുടെ 1935ലെ വിധിയും ഭരണഘടനാ തത്ത്വങ്ങളെ ലംഘിച്ചാണ് ട്രംപ് നടപടിയെടുത്തതെന്നാണ് യുഎസ് ജില്ലാ ജഡ്ജി ലോറൻ അലിഖാൻ വിധിച്ചത്. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.


"പ്രസിഡന്റിന്റെ അധികാരപരിധിയിലുള്ള എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ പുറത്താക്കാനും നീക്കം ചെയ്യാനുമുള്ള ഭരണഘടനാപരമായ അധികാരത്തെ സുപ്രീം കോടതി ആവർത്തിച്ച് ശരിവച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചത്.