ട്രൈസ്റ്റേറ്റ് കേരളാ ഫോറം "പെഴ്സൺ ഓഫ് ദി ഇയര്‍ അവാര്‍ഡി’നു അപേക്ഷകൾ ക്ഷണിക്കുന്നു
Wednesday, July 23, 2025 3:51 AM IST
സുമോദ്തോമസ് നെല്ലിക്കാല
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയിൽ അമേരിക്കൻ മലയാളികളിൽ സാമൂഹിക, സാംസ്കാരിക, രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള വ്യക്തിയെ അവാർഡ് നൽകി ആദരിക്കുന്നു.

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ "പെഴ്സൺ ഓഫ് ദി ഇയർ’ എന്ന അവാർഡിന് അർഹതയുള്ളവരെ നാമനിർദ്ദേശം ചെയ്യുകയോ, അല്ലെങ്കിൽ നിങ്ങൾ യോഗ്യരാണെങ്കിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾ അടങ്ങിയ നാമനിർദേശ പത്രിക ഓഗസ്റ്റ് ഒന്നാം തീയതിക്കുള്ളിൽ അവാർഡ് കമ്മിറ്റി ചെയർമാൻ റോണി വർഗീസിനു (267-213-5544) [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം പെഴ്സൺ ഓഫ് ദി ഇയർ അവാർഡ് കൂടാതെ മികച്ച മലയാളി കർഷകരെ കണ്ടെത്താനുള്ള മത്സരം, ഓണത്തിന് അണിഞ്ഞൊരുങ്ങി വരുന്ന ബെസ്റ്റ് കപ്പിൾസിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവയും പതിവുപോലെ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്.


പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ ടീം നയിക്കുന്ന ഗാനമേള പരിപാടിക്ക് മാറ്റ് കൂട്ടും. ഓഗസ്റ്റ് 23ന് ഫിലഡൽഫിയ സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് ഓണാഘോഷ പരിപാടികൾ അരങ്ങേറുക.

കൂടുതൽ വിവരങ്ങൾക്ക് ബിനു മാത്യു 267 893 9571 (ചെയർമാൻ), സാജൻ വർഗീസ് 215 906 7118 (സെക്രട്ടറി), ജോർജ് ഓലിക്കൽ 215 873 4365 (ട്രഷറർ), അഭിലാഷ് ജോൺ 267 701 3623 (ഓണാഘോഷ ചെയർമാൻ), വിൻസെന്റ് ഇമ്മാനുവേൽ 215 880 3341 (പ്രോഗ്രാം കോഓർഡിനേറ്റർ), അരുൺ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസർ