21–ാം സരസ്വതി അവാർഡ്സ് സെപ്റ്റംബർ 13 ന് ടൈസൺ സെന്‍ററിൽ
Thursday, July 24, 2025 4:16 AM IST
ജോജോ തോമസ് പാലത്ര
ന്യൂയോർക്ക്: അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരിലെ കുട്ടികളിലെ സംഗീതവും നൃത്തവും പ്രോത്സാഹിപ്പിക്കുന്ന സരസ്വതി അവാർഡ്സിന്‍റെ 21–ാം സരസ്വതി അവാർഡിനുള്ള മത്സരങ്ങൾ സെപ്റ്റംബർ 13ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽ വച്ചു നടത്തുന്നു.

അമേരിക്കയിൽ വളരുന്ന ഇന്ത്യൻ വംശജരുടെ 5 വയസ് മുതൽ 18 വയസുവരെയുള്ള പ്രായമുള്ള കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്‍ററിൽ വച്ചു സെപ്റ്റംബർ 13ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരങ്ങളിൽ‍ ശാസ്ത്രീയ സംഗീതം, ഇന്ത്യൻ ഭാഷാ സംഗീതം, ഭരതനാട്യം, നാടോടി നൃത്തം എന്നിവ ഉൾപ്പെടുന്നു.

പ്രീ ജൂനിയർ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വൈകുന്നേരം ആറുമണിക്ക് വിശിഷ്ടാഥിതികളും സംഗീതനൃത്ത ഗുരുക്കളും പങ്കെടുക്കുന്ന വേദിയിൽ വച്ച് സരസ്വതി അവാർഡുകൾ സമ്മാനിക്കും.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താലപര്യമുള്ള സംഗീത – നൃത്ത വിദ്യാർഥികൾ മുൻകൂർ റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചുകൂടുതൽ വിവിരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ബന്ധപ്പെടാം: Email: [email protected] Thomas - 516-455-9739, Maria Unni - 546-424-1853, Dr. Asok Kumar -516-243-8640, Mathew Cyriac - 516-754-1311, Sebastian Thomas - 516-476-1697, B. Aravind - 516-616-0233