ഫൊ​ക്കാ​ന പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. അ​നി​രു​ദ്ധന്‍റെ​ നിര്യാണത്തിൽ ഹൂ​സ്റ്റ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​നം
Thursday, July 24, 2025 3:23 AM IST
ശ്രീകുമാർ ബാബു ഉണ്ണിത്താൻ
ഹൂ​സ്റ്റ​ൺ: ഫൊ​ക്കാ​ന പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. അ​നി​രു​ദ്ധ​ന്‍റെ മ​ര​ണ​ത്തി​ല്‍ ഹൂ​സ്റ്റ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫൊ​ക്കാ​ന മു​ന്‍ ട്ര​സ്റ്റീ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നും ഇ​പ്പോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​യ സ​ജി എം ​പോ​ത്ത​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഡോ. ​എം. അ​നി​രു​ദ്ധ​നെ അ​നു​സ്മ​രി​ച്ചു.


ഫൊ​ക്കാ​ന മു​ന്‍ പ്ര​സി​ഡ​ന്റ് പോ​ള്‍ ക​റു​ക​പ്പി​ള്ളി​ല്‍, ഫൊ​ക്കാ​ന മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ഹൂ​സ്റ്റ​ൺ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ടോം ​നൈ​നാ​ന്‍, ട്ര​ഷ​റ​ര്‍ വി​ശ്വ​നാ​ഥ​ന്‍ കു​ഞ്ഞു​പി​ള്ള, മു​ന്‍ പ്ര​സി​ഡ​ന്‍റ് ജി​ജി ടോം, ​മെ​മ്പ​ര്‍ അ​ജി ക​ളീ​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.