വ​ധ​ശി​ക്ഷ​യ്ക്ക് മു​ൻ​പ് ത​ട​വു​കാ​ര​ന്‍റെ ഹൃ​ദ​യ നി​യ​ന്ത്ര​ണ ഉ​പ​ക​ര​ണം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കാ​ൻ യു​എ​സ് കോ​ട​തി ഉ​ത്ത​ര​വ്
Thursday, July 24, 2025 3:35 AM IST
പി.പി. ചെ​റി​യാ​ൻ
നാ​ഷ്വി​ല്ലെ, ടെ​നി​സി (എ​പി): വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ത​ട​വു​കാ​ര​നാ​യ ബൈ​റ​ൺ ബ്ലാ​ക്കി​ന്‍റെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഹൃ​ദ​യ നി​യ​ന്ത്ര​ണ ഉ​പ​ക​ര​ണം (Implantable Cardioverter-Defibrillator - ICD) വി​ഷം കു​ത്തി​വ​യ്ക്കു​മ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കാ​ൻ ടെ​ന്നിസി അ​ധി​കൃ​ത​രോ​ട് ജ​ഡ്ജി റ​സ്‌​സ​ൽ പെ​ർ​കി​ൻ​സ് ഉ​ത്ത​ര​വി​ട്ടു.

ഓ​ഗ​സ്റ്റ് 5ന് ​വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നി​രി​ക്കെ, ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഞെ​ട്ട​ലി​നും ക​ടു​ത്ത വേ​ദ​ന​യ്ക്കും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ധി.


മാ​ര​ക​മാ​യ കു​ത്തി​വ​യ്പ്പി​ന് തൊ​ട്ടു​മു​ൻ​പ് ഉ​പ​ക​ര​ണം നി​ർ​ജീ​വ​മാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഈ ​ഉ​ത്ത​ര​വ് വ​ധ​ശി​ക്ഷ വൈ​കി​പ്പി​ക്കി​ല്ലെ​ന്നും സം​സ്ഥാ​ന​ത്തി​ന് ഇ​ത് അ​ധി​ക​ഭാ​രം ഉ​ണ്ടാ​ക്കി​ല്ലെ​ന്നും ജ​ഡ്ജി വ്യ​ക്ത​മാ​ക്കി.