മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ സൊ​സൈ​റ്റി ഷി​ക്കാ​ഗോ​യു​ടെ കാ​ർ​ണി​വ​ൽ സെ​പ്റ്റം​ബ​ർ 27 ന്
Wednesday, July 23, 2025 2:15 AM IST
ജോ​ർ​ജ് പ​ണി​ക്ക​ർ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി കാ​ർ​ണി​വ​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ സൊ​സൈ​റ്റി. സെ​പ്റ്റം​ബ​ർ 27 ന് ​ഉ​ച്ച​ക്ക് 11 മ​ണി മു​ത​ൽ ആ​രം​ഭി​ക്കും.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നൃ​ത്തം, ഗാ​ന​മേ​ള, ഷി​ക്കാ​ഗോ​യി​ലെ പ്ര​ശ​സ്ത​രാ​യ കാ​റ്റ​റിംഗ് സ​ർ​വീ​സ് ന​ട​ത്തു​ന്ന ത​ട്ടു​ക​ട, കേ​ര​ള​ത്തി​ലെ ചാ​യ​ക്ക​ട, മു​റു​ക്കാ​ൻ ക​ട തു​ട​ങ്ങി ഗൃ​ഹാ​തു​ര​മാ​യ ദി​വ​സ​മാ​യി​രി​ക്കും ഇ​തെ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു.​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ പ​റ്റി ഉ​ള്ള വി​വ​രം പി​ന്നീ​ട് അ​റി​യി​ക്കും.

സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​നു ഫി​ലി​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ലി​പ്പ് കു​ന്നേ​ൽ, എ​ബ്ര​ഹാം വ​ർ​ക്കി, അ​ജി​ത് ഏ​ലി​യാ​സ്, ഡോ. ​എ​ബ്ര​ഹാം ജോ​സ​ഫ്, ജി​ജോ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.


ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫി​ലി​പ്പ് കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ക​ർ​ണി​വ​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്നു. എ​ന്റ​ർ​ടെ​യി​ൻ​മെ​ന്‍റ് ക​മ്മി​റ്റി ഏ​ലി​യാ​മ്മ പൂ​ന്നൂ​സും ഫു​ഡ് ക​മ്മി​റ്റി ഏ​ലി​യാ​സ് തോ​മ​സും, ഡോ. ​ജോ​സ​ഫ് എ​ബ്ര​ഹാ​മും, ഇ​വ​ന്‍റ് ആ​ൻ​ഡ് സ്റ്റേ​ജ് എ​സ് എം ​എ​സ് ഇ​വ​ന്റ് മാ​നേ​ജ്മെ​ന്‍റിനു വേ​ണ്ടി ഡോ. ​സി​ബി​ൽ ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ടീ​മും, ഫി​നാ​ൻ​സ് ക​മ്മി​റ്റി ഡോ. ​ബി​നു ഫി​ലി​പ്പും, എ​ബ്ര​ഹാം വ​ർ​ക്കി​യും, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് പ്രൊ​മോ​ഷ​ൻ ബി​ജു സ​ക്ക​റി​യ​യും ന​യി​ക്കും.

പ​ബ്ലി​സി​റ്റി​ക്കാ​യി ജോ​ർ​ജ് പ​ണി​ക്ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ക​മ്മ​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് target=_blank>www.mocschicago.com
എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.