ഹോ​ളി​വു​ഡ് നി​ശാ​ക്ല​ബി​ന് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി: ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര പ​രു​ക്ക്
Thursday, July 24, 2025 5:08 AM IST
പി.പി. ചെ​റി​യാ​ൻ
ലോസ് ആഞ്ചലസ്: ഈ​സ്റ്റ് ഹോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​മാ​യ വെ​ർ​മോ​ണ്ട് ഹോ​ളി​വു​ഡ് ക്ല​ബിന് പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. 30 ഓ​ളം പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ക്ലബിൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​രാ​ളാ​ണ് ചാ​ര​നി​റ​ത്തി​ലു​ള്ള നി​​സാ​ൻ വെ​ർ​സ കാ​ർ ന​ട​പ്പാ​ത​യി​ലേ​ക്ക് മ​നഃ​പൂ​ർ​വം ഓ​ടി​ച്ചു ക​യ​റ്റി​യ​തെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്ത് 124 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പാ​രാ​മെ​ഡി​ക്കു​ക​ളും എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​രു​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ആ​ൾ​ക്കു​ട്ട​ത്തി​ലേ​ക്ക് വെ​ടി​വ​ച്ച​യാ​ൾ​ക്കാ​യി പോലീ​സ് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 5 അ​ടി 9 ഇ​ഞ്ച് ഉ​യ​ര​വും 180 പൗ​ണ്ട് ഭാ​ര​വു​മു​ള്ള നീ​ല ജേ​ഴ്സി​യും വെ​ള്ളി നി​റ​ത്തി​ലു​ള്ള റി​വോ​ൾ​വ​റും കൈ​വ​ശ​മു​ള്ള ഒ​രു ലാ​റ്റി​നോ പു​രു​ഷ​നാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


ലോസ് ആഞ്ചലസ് മേ​യ​ർ കാ​രെ​ൻ ബാ​സ് ഈ ​സം​ഭ​വ​ത്തെ ’ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദു​ര​ന്തം’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ൽ​എ​എ​ഫ്ഡി, എ​ൽ​എ​പി​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.