ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രെ ഈ ​വ​ർ​ഷം യു​എ​സി​ൽ നി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ്
Wednesday, July 23, 2025 7:49 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ ഡി​സി /ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ നി​ന്ന് 1,563 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഈ ​വ​ർ​ഷം ജ​നു​വ​രി 20 മു​ത​ൽ നാ​ടു​ക​ട​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

ഡോ​ണ​ൾ​ഡ് ട്രം​പ് യു​എ​സ് പ്ര​സി​ഡന്‍റാ​​യി ര​ണ്ടാം ത​വ​ണ അ​ധി​കാ​ര​മേ​റ്റ ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും വാ​ണി​ജ്യ വി​മാ​ന​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​തെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ അ​റി​യി​ച്ചു.


വി​ദേ​ശ​ത്ത് പോ​കു​ന്ന ഇ​ന്ത്യ​ക്കാ​ർ ആ ​രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​വ്യ​വ​സ്ഥ പാ​ലി​ക്ക​ണ​മെ​ന്ന് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ർ വി​ദേ​ശ​ത്ത് അ​റ​സ്റ്റി​ലാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.