ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി
Wednesday, April 9, 2025 6:00 AM IST
പി .പി. ചെ​റി​യാ​ൻ
ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി(​ടെ​ക്സ​സ്) ∙ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ഡ്ജ് കെ ​പി ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി. ജ​ഡ്ജ് കെ ​പി ജോ​ർ​ജി​നെ​തി​രെ ര​ണ്ട് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സു​ക​ളാ​ണു​ള്ള​ത്.

കേ​സി​ൽ ജോ​ർ​ജ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​താ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​യി​ലി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


30,000 ഡോ​ള​ർ മു​ത​ൽ 150,000 ഡോ​ള​ർ വ​രെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​താ​യാ​ണ് ജോ​ർ​ജി​നെ​തി​രെ​യു​ള്ള കേ​സ്. അ​തേ​സ​മ​യം കേ​സിന്‍റെ​ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പോലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.