ഫ്ലോ​റി​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് മൂ​ന്നു മ​ര​ണം
Thursday, April 17, 2025 12:22 AM IST
പി.​പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലെ ബോ​ക്ക റാ​റ്റ​ണി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ൽ ചെ​റു​വി​മാ​നം ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രെ അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞു. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഹ​ഡ്സ​ൺ ന​ദി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് അ​ഞ്ചം​ഗ സ്പാ​നി​ഷ് കു​ടും​ബ​വും പൈ​ല​റ്റും മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​അ​പ​ക​ടം.

ഏ​പ്രി​ൽ 11 രാ​വി​ലെ ബോ​ക്ക റാ​റ്റ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ടാ​ല​ഹാ​സി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​റ് സീ​റ്റു​ക​ളു​ള്ള സെ​സ്ന 310 ഇ​ര​ട്ട എ​ൻ​ജി​ൻ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടെ​ന്ന് ​പോലീസി​ന് വി​വ​രം ല​ഭി​ച്ചു.


ഏ​ക​ദേ​ശം എ​ട്ട് മു​ത​ൽ 10 മി​നി​റ്റ് വ​രെ പ​റ​ന്ന ശേ​ഷം രാ​വി​ലെ 10.20ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഒ​രു മൈ​ൽ അ​ക​ലെ വി​മാ​നം ത​ക​ർ​ന്ന് തീ​പി​ടി​ച്ചു. ഓ​വ​ർ​പാ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്
. 81 വ​യ​​സു​ള്ള റോ​ബ​ർ​ട്ട് സ്റ്റാ​ർ​ക്ക്, 54 വ​യ​​സു​ള്ള സ്റ്റീ​ഫ​ൻ സ്റ്റാ​ർ​ക്ക്, 17 വ​യ​​സു​ള്ള ബ്രൂ​ക്ക് സ്റ്റാ​ർ​ക്ക് എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മരണപ്പെട്ടത്.