പ​ന്പ​യു​ടെ മാ​തൃ​ദി​നാ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​നോ​ൽ​ഘാ​ട​ന​വും മേയ് 10ന്
Friday, April 18, 2025 2:16 AM IST
ജോ​ർ​ജ് ഓ​ലി​ക്ക​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: അ​മ്മ​മാ​രെ ആ​ദ​രി​ക്കാ​ൻ പ​ന്പ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി ക്കു​ന്ന
മാ​തൃ​ദി​നാ​ഘോ​ഷ​വും 2025-ലെ ​പ്ര​വ​ർ​ത്ത​നോദ്ഘാ​ട​ന​വും മേ​യ് 10 ശ​നി​യാ​ഴ്ച 4.30 മു​ത​ൽ 8.30 വ​രെ​ നോ​ത്ത് ഈ​സ്റ്റ് ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ സെ​ന്‍റ് ലൂ​ക്ക് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് ഓഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വ​നി​ത പ്ര​തി​നി​ധ​ക​ളും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

വൈ​ദീ​ക ശു​ശ്രൂ​ഷ​യി​ൽ അ​ന്പ​ത് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന ഫി​ലാ​ഡ​ൽ​ഫി​യാ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ

ആ​ത്മീ​യാ​ചാ​ര്യ​ൻ റ​വ. ഫാ​. എം.​കെ കു​ര്യ​ക്കോ​സി​നെ പ​ന്പ ആ​ദ​രി​ക്കും. പ​ന്പ​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​വി​സ്ത​ര വി​വ​ര​ങ്ങ​ളും പ​ന്പ​യു​ടെ നാ​ൾ​വ​ഴി​ക​ൾ വാ​ക്കു​ക​ളി​ലും
വ​ർ​ണ​ങ്ങ​ളി​ലും ആ​ലേ​ഖ​നം ചെ​യ്ത ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം പെ​ൻ​സി​ൽ​വേ​നി​യ സ്റ്റേ​റ്റ് പ്ര​തി​നി​ധി ജാ​ര​റ്റ് സോ​ള​മ​ൻ നി​ർ​വ​ഹി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണ്‍ പ​ണി​ക്ക​ർ (പ്ര​സി​ഡ​ന്‍റ്) 215-605-5109, ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ
(ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 215-873-4365, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) 267-322-8527,
അ​ല​ക്സ് തോ​മ​സ് (ക​ണ്‍​വീ​ന​ർ) 215-850-5268