വ​ര്‍​ധി​ച്ച ആ​ഗോ​ള വ്യാ​പാ​ര തീ​രു​വ​ക​ള്‍ ദു​ര്‍​ബ​ല, ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ത്തെ ബാ​ധി​ക്കു​മെ​ന്ന് റെ​ബേ​ക്ക ഗ്രി​ന്‍​സ്പാ​ന്‍
Wednesday, April 9, 2025 3:13 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ യു​എ​ന്നി​ന്‍റെ വ്യാ​പാ​ര വി​ക​സ​ന ഏ​ജ​ന്‍​സി രം​ഗ​ത്ത്. ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍​ക്കെ​തി​രെ വി​വി​ധ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ള്‍ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ച്ച,യു​എ​സി​ന്‍റെ ഉ​യ​ര്‍​ന്ന താ​രി​ഫി​നെ തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന വ്യാ​പാ​ര ത​ക​ർ​ച്ച "​ദു​ര്‍​ബ​ല​രെ​യും ദ​രി​ദ്ര​രെ​യും വേ​ദ​നി​പ്പി​ക്കു​ന്നു’ എ​ന്ന് യു​എ​ന്‍​സി​ടി​എ​ഡി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ റെ​ബേ​ക്ക ഗ്രി​ന്‍​സ്പാ​ന്‍ ഒ​രു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.


""​വ്യാ​പാ​രം അ​സ്ഥി​ര​ത​യു​ടെ മ​റ്റൊ​രു ഉ​റ​വി​ട​മാ​യി മാ​റ​രു​ത്. അ​ത് വി​ക​സ​ന​ത്തി​നും ആ​ഗോ​ള വ​ള​ര്‍​ച്ച​യ്ക്കും സ​ഹാ​യ​ക​മാ​ക​ണം,’ എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ര്‍​ത്തു. "​ഇ​ന്ന​ത്തെ വെ​ല്ലു​വി​ളി​ക​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​ഗോ​ള വ്യാ​പാ​ര നി​യ​മ​ങ്ങ​ള്‍ വി​ക​സി​ക്ക​ണം, ഏ​റ്റ​വും ദു​ര്‍​ബ​ല​രെ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലും ചെ​യ്യ​ണം, "​ഇ​ത് സ​ഹ​ക​ര​ണ​ത്തി​നു​ള്ള സ​മ​യ​മാ​ണ്, വ​ര്‍​ധ​ന​വി​നു​ള്ള സ​മ​യ​മ​ല്ല.” ഗ്രി​ന്‍​സ്പാ​ന്‍ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.