കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക് ഓഫിന് ഹൂസ്റ്റൺ സെന്‍റ് മേരീസ് ഇടവക വേദിയായി
Tuesday, April 8, 2025 4:19 PM IST
അ​റ്റ്ലാ​ന്‍റാ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക്-​ഓ​ഫി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

ജൂ​ലൈ 16 മു​ത​ൽ 19 വ​രെ അ​റ്റ്ലാ​ന്‍റ​യി​ലെ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ (265 പീ​ച്ച്ട്രീ സ്ട്രീ​റ്റ് എ​ൻ​ഇ, അ​റ്റ്ലാ​ന്‍റാ, ജി​എ 30303) ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ വി​വി​ധ ഇ​ട​വ​ക​യി​ൽ നി​ന്നാ​യി 500-ല​ധി​കം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

ദൈ​വ​ത്തി​ന്‍റെ സ്നേ​ഹം, ക്ഷ​മ, പു​തു​ക്ക​ൽ എ​ന്നി​വ​യു​ടെ​പ​രി​വ​ർ​ത്ത​ന ശ​ക്തി ക്രി​സ്തു​വി​ലൂ​ടെ അ​നു​ഭ​വി​ക്കാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ് ഈ ​ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്.


സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ്, ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ സെ​വേ​റി​യോ​സ്, റ​വ. ഫാ. ​തി​മോ​ത്തി (ടെ​ന്നി) തോ​മ​സ്, സീ​ന മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്ലാ​സു​ക​ൾ ന​ട​ക്കും.

“ക്രി​സ്തു​വി​ലൂ​ടെ ദൈ​വം ലോ​ക​ത്തെ ത​ന്നോ​ട്സ​ന്ധി​ചേ​ർ​ത്തു!” എ​ന്ന​താ​ണ് മു​ഖ്യ ചി​ന്താ​വി​ഷ​യം.(2 കൊ​രി​ന്ത്യ​ർ 5:18-19).