ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് ഹൂ​സ്റ്റ​ണി​ൽ തു​ട​ക്കം
Tuesday, April 8, 2025 3:52 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ഹൂ​സ്റ്റ​ൺ ഐ​സി​ഇ​സി​എ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 2025'ന് ​തു​ട​ക്ക​മാ​യി. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റ് സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടെ​ക്സ​സ് ഡി​സ്ട്രി​ക്ട് കോ​ട​തി ഫോ​ർ​ട്ട്‌ ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ ഐ​സ​ക്ക് ബി. ​പ്ര​കാ​ശ്‌ ടൂ​ർ​ണ​മെന്‍റി​ലെ ടീ​മു​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഐ​സി​ഇ​സി​എ​ച്ച് സ്‌​പോ​ർ​ട്സ് ക​ൺ​വീ​ന​ർ റ​വ. ജീ​വ​ൻ ജോ​ൺ, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, വൊ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ നൈ​നാ​ൻ വീ​ട്ടീ​നാ​ൽ, ക്രി​ക്ക​റ്റ്‌ കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ജു ചാ​ല​ക്ക​ൽ, അ​നി​ൽ വ​ർ​ഗീ​സ്, പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ, ടൂ​ർ​ണ​മെ​ന്‍റ് മെ​ഗാ സ്പോ​ൺ​സ​ർ ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.




ഹൂ​സ്റ്റ​ണി​ലെ 10 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​‌യ്ക്കു​ക. ടൂ​ർ​ണ​മെ​ന്‍റിന്‍റെ മെ​ഗാ സ്പോ​ൺ​സ​ർ മാ​സ് മ്യൂ​ച്വ​ൽ ഗ്രേ​റ്റ​ർ ഹൂസ്റ്റ​ണും ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ അ​ബാ​ക്ക​സ് ട്രാ​വ​ൽ​സ്, റി​യാ​ലി​റ്റി അ​സോ​സി​യേ​റ്റ്സ്, ആ​ൻ​സ് ഗ്രോ​സ​ർ​സ് സ്റ്റാ​ഫോ​ർ​ഡ് ആ​ൻ​ഡ് മി​സോറി സി​റ്റി എ​ന്നി​വ​ർ മ​റ്റു സ്പോ​ൺ​സ​ർ​മാ​രു​മാ​ണ്.

ആ​ദ്യ ദി​നം ന​ട​ന്ന 15 ഓ​വ​ർ മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച്‌ ടീ​മി​നെ (88-9) സെ​ന്‍റ് ജോ​സ​ഫ് സീറോമ​ല​ബാ​ർ ഫൊ​റോ​നാ ച​ർ​ച്ച്‌ ടീം (89-3) ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച്‌ ടീം (92-5) ​ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്‌ ടീ​മു​മാ​യു​ള്ള (91-7) മ​ത്സ​ര​ത്തി​ൽ വി​ജ​യം ക​ണ്ടു.