അരിസോണ: ദക്ഷിണ അരിസോണയിൽ വിമാനത്താവളത്തിന് സമീപം ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.
പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. രണ്ട് വിമാനങ്ങളിലുമായി രണ്ടു പേർ വീതമാണ് ഉണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ദേശീയ ഗതാഗതസുരക്ഷാ ബോർഡ് അറിയിച്ചു.
യുഎസിൽ ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ വിമാനാപകടമാണിത്.