ഒ​ക്‌​ല​ഹോ​മ​യി​ൽ ത​ട​വു​കാ​ര​ൻ ജ​യി​ൽ ചാ​ടി
Wednesday, February 19, 2025 5:03 PM IST
പി.​പി. ചെ​റി​യാ​ൻ
ഒ​ക്‌​ല​ഹോ​മ: ക്ലാ​ര വാ​ൾ​ട്ടേ​ഴ്സ് ക​മ്യൂ​ണി​റ്റി ക​റ​ക്ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ജ​യി​ൽ ചാ​ടി​യ ത​ട​വു​കാ​ര​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടി. 49 വ​യ​സു​കാ​ര​നാ​യ ജോ​ഡി പാ​റ്റേ​ഴ്സ​ൺ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.25നാ​ണ് ജ​യി​ൽ ചാ​ടി​യ​ത്.

പൊ​ട്ടാ​വ​റ്റോ​മി കൗ​ണ്ടി​യി​ൽ നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു പാ​റ്റേ​ഴ്സ​ൺ.

ജ​യി​ൽ ചാ​ടി​യ പ്ര​തി​യെ ക​ണ്ടാ​ൽ സ​മീ​പി​ക്ക​രു​തെ​ന്നും ഉ​ട​ൻ ത​ന്നെ 911 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.