ക​ള്ളും ക​രി​മീ​നും രു​ചി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ൾ കു​മ​ര​ക​ത്ത്
Wednesday, February 19, 2025 1:22 PM IST
കു​​മ​​ര​​കം:​ അ​​മേ​​രി​​ക്ക​​യി​​ൽ​നി​​ന്ന് കേ​​ര​​ളം കാ​​ണാ​​നെ​​ത്തി​​യ 12 അം​​ഗ​​സം​​ഘം കു​​മ​​ര​​കം ഒ​​ന്നാം ന​​മ്പ​​ർ ഷാ​​പ്പി​​ലെ​​ത്തി ക​​ള്ളി​ന്‍റെ​​യും കു​​മ​​ര​​കം ക​​രി​​മീ​​നി​​ന്‍റെ​യും രു​​ചി​​യ​​റി​​ഞ്ഞു. സൈ​​ക്കി​​ളി​​ൽ കേ​​ര​​ള​​മൊ​​ട്ടാ​​കെ സ​​ഞ്ചാ​​രം ന​​ട​​ത്തു​​ന്ന ഇ​​വ​​ർ അ​​മേ​​രി​​ക്ക​​യി​​ലെ വി​​വി​​ധ സൈ​​നി​​ക വി​​ഭാ​​ഗ​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രാ​​ണെ​​ന്നാ​​ണ് അ​​റി​​യി​​ച്ച​​ത്.

ഇ​​വ​​രി​​ൽ പ​​ല​​രും ഇ​​തി​​നു മു​​ൻ​​പും കേ​​ര​​ളാ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ​​പ്പോ​​ൾ കു​​മ​​ര​​ക​​ത്തെ​​ത്തി കാ​​യ​​ൽ സ​​വാ​​രി ന​​ട​​ത്തി മ​​ട​​ങ്ങി​​യ​​വ​​രാ​​ണ്. എ​​ന്നാ​​ൽ, ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ഷാ​​പ്പി​​ലെ​​ത്തി ക​​ള്ളി​​ന്‍റെ രു​​ചി ആ​​സ്വ​​ദി​​ച്ച​​ത്.


പു​​ല​​ർ​​ച്ചെ ചെ​​ത്തി​​യെ​​ടു​​ക്കു​​ന്ന മ​​ധു​​രക്ക​​ള്ളി​​ന്‍റെ സ്വാ​​ദ് ഒ​​ന്നു വേറേ ത​​ന്നെ​​യാ​​ണെ​​ന്ന് സം​​ഘ​​ത്ത​​ല​​വ​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഷാ​​പ്പി​​ൽ അ​​ധി​​ക​​നേ​​രം ചെ​​ല​​വി​​ട്ട അ​​വ​​ർ ജീ​​വ​​ന​​ക്കാ​​രോ​​ടും ചെ​​ത്തു​​തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ടും ഒ​​പ്പം സ​​ന്തോ​​ഷം പ​​ങ്കു​​വ​​ച്ചാ​​ണ് മ​​ട​​ങ്ങി​​യ​​ത്.