സാവോ പോളോ: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ ബസപകടത്തിൽ 30 പേർ മരിച്ചു. തെക്കുപടിഞ്ഞാറൻ ജില്ലയായ യൊക്കല്ലയിലെ പർവതമേഖലയിലായിരുന്നു അപകടം.
800 മീറ്റർ താഴ്ചയിലേക്കു ബസ് പതിക്കുകയായിരുന്നു. 14 പേർക്കു പരിക്കേറ്റു. അമിതവേഗമായിരുന്നു അപകടകാരണമെന്നാണു നിഗമനം. ബൊളീവിയയിൽ റോഡപകടങ്ങൾ നിത്യ സംഭവമാണ്.
കഴിഞ്ഞമാസം പൊടോസി നഗരത്തിനു സമീപമുണ്ടായ ബസപകടത്തിൽ 19 പേർ മരിച്ചിരുന്നു.