സു​നി​ത​യും വി​ൽ​മോ​റും അ​ടു​ത്ത​ മാ​സം ഭൂ​മി​യി​ലെ​ത്തും
Saturday, February 15, 2025 11:04 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: എ​​​​ട്ടു ​ദി​​​​വ​​​​സ​​​​ത്തെ ദൗ​​​​ത്യ​​​​ത്തി​​​​നാ​​​​യി ഭൂ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ പോ​​​​യി എ​​​​ട്ടു മാ​​​​സ​​​​മാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന നാ​​​​സ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​യ സു​​​​നി​​​​ത വി​​​​ല്യം​​​​സും ബു​​​​ച്ച് വി​​​​ൽ​​​​മോ​​​​റും അ​​​​ടു​​​​ത്ത മാ​​​​സം 19ന് ​​​​ഭൂ​​​​മി​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തും.

ഇ​​​​ലോ​​​​ൺ മ​​​​സ്കി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള സ്പേ​​​​സ് എ​​​​ക്സി​​​​ന്‍റെ ക്രൂ 10 ​​​​ദൗ​​​​ത്യ​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​രും മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​മെ​​​​ന്ന് നാ​​​​സ അ​​​​റി​​​​യി​​​​ച്ചു. മാ​​​​ർ​​​​ച്ച് 12നാ​​​​ണ് ക്രൂ 10 ​​​​ദൗ​​​​ത്യം ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് പു​​​​റ​​​​പ്പെ​​​​ടു​​​​ക.

ഇ​​​​വ​​​​ര്‍​ക്കൊ​​​​പ്പം മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യി​​​​ല്‍ ക്രൂ-9 ​​​​അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ നി​​​​ക്ക് ഹ​​​​ഗും അ​​​​ല​​​​ക്സാ​​​​ണ്ട​​​​ര്‍ ഗോ​​​​ര്‍​ബു​​​​നോ​​​​വും ഡ്രാ​​​​ഗ​​​​ണ്‍ പേ​​​​ട​​​​ക​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും. ബോ​​​​യിം​​​​ഗി​​​​ന്‍റെ സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​ർ പേ​​​​ട​​​​ക​​​​ത്തി​​​​ൽ 2024 ജൂ​​​​ണി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്.

എ​​​​ന്നാ​​​​ല്‍, സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​റി​​​​ന്‍റെ പ്രൊ​​​​പ്പ​​​​ല്‍​ഷ​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലെ ത​​​​ക​​​​രാ​​​​റും ഹീ​​​​ലി​​​​യം ചോ​​​​ര്‍​ച്ച​​​​യും കാ​​​​ര​​​​ണം എ​​​​ട്ടു ദി​​​​വ​​​​സ​​​​ത്തെ ദൗ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​രു​​​​വ​​​​ര്‍​ക്കും നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ഭൂ​​​​മി​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ വ​​​​രാ​​​​നാ​​​​യി​​​​ല്ല.

പ​​​​ല​​​​ത​​​​വ​​​​ണ ഇ​​​​രു​​​​വ​​​​രെ​​​​യും മ​​​​ട​​​​ക്കി​​​​ക്കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ നാ​​​​സ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും സ്റ്റാ​​​​ര്‍​ലൈ​​​​ന​​​​റി​​​​ന്‍റെ അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത മു​​​​ന്നി​​​​ല്‍​ക്ക​​​​ണ്ട് മ​​​​ട​​​​ക്ക​​​​യാ​​​​ത്ര നീ​​​​ട്ടി​​​​വ​​​​യ്ക്കുക യായിരുന്നു. തു​​​​ട​​​​ര്‍​ന്ന് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴി​​​​ന് സ്റ്റാ​​​​ര്‍​ലൈ​​​​ന​​​​റി​​​​നെ നാ​​​​സ​​​​യും ബോ​​​​യിം​​​​ഗും ചേ​​​​ർ​​​​ന്ന് ആ​​​​ളി​​​​ല്ലാ​​​​തെ ന്യൂ ​​​​മെ​​​​ക്സി​​​​ക്കോ​​​​യി​​​​ല്‍ ലാ​​​​ന്‍​ഡ് ചെ​​​​യ്യി​​​​ച്ചു.


ഇ​​​​തോ​​​​ടെ സു​​​​നി​​​​ത വി​​​​ല്യം​​​​സി​​​​നും ബു​​​​ച്ച് വി​​​​ൽ​​​​മോ​​​​റി​​​​നും 250 ദി​​​​വ​​​​സ​​​​ത്തോ​​​​ളം ഐ​​​​എ​​​​സ്എ​​​​സി​​​​ൽ തു​​​​ട​​​​രേ​​​​ണ്ടി​​​​വ​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ സ​​​​മ​​​​യം ബ​​​​ഹി​​​​രാ​​​​കാ​​​​ശന​​​​ട​​​​ത്തം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ വ​​​​നി​​​​ത​​​​യെ​​​​ന്ന ലോ​​​​ക റിക്കാര്‍​ഡ് സു​​​​നി​​​​ത വി​​​​ല്യം​​​​സ് സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

മാ​​​​ര്‍​ച്ച് അ​​​​വ​​​​സാ​​​​ന​​​​മോ ഏ​​​​പ്രി​​​​ലി​​​​ലോ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​രു​​​​വ​​​​രെ​​​​യും തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​കു​​​​ക എ​​​​ന്നാ​​​​യി​​​​രു​​​​ന്നു നാ​​​​സ നേ​​​​ര​​​​ത്തേ ക​​​​രു​​​​തി​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​താ​​​​ണ് ഇ​​​​പ്പോ​​​​ൾ നേ​​​​ര​​​​ത്തെ​​​​യാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സു​​​​നി​​​​ത​​​​യെ​​​​യും വി​​​​ൽ​​​​മോ​​​​റി​​​​നെ​​​​യും എ​​​​ത്ര​​​​യും​​​​ വേ​​​​ഗം തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റെ​​​​ടു​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് സ്പേ​​​​സ് എ​​​​ക്സ് സി​​​​ഇ​​​​ഒ ഇ​​​​ലോ​​​​ൺ മ​​​​സ്കി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ട്രം​​​​പി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ എ​​​​ത്ര​​​​യും​​​​ വേ​​​​ഗം ഇ​​​​രു​​​​വ​​​​രെ​​​​യും തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് നാ​​​​സ​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.