ചെ​റി​യാ​ൻ പി. ​ചെ​റി​യാ​ൻ അ​ന്ത​രി​ച്ചു
Tuesday, February 18, 2025 12:35 PM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
തി​രു​വ​ല്ല: സാ​ഹി​ത്യ​കാ​ര​നും ഇ​ര​വി​പേ​രൂ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​റി​യ​പ്പെ​ടു​ന്ന 32 പു​സ്ത​ക​ങ്ങ​ളു​ടെ ഗ്ര​ന്ഥ​ക​ർ​ത്താ​വും അ​ധ്യാ​പ​ക​നുമായ പ്ലാ​ക്കീ​ഴ് പു​ത്ത​ൻ​പു​ര​യി​ൽ ​ചെ​റി​യാ​ൻ പി. ​ചെ​റി​യാ​ൻ (സ​ണ്ണി​സാ​ർ - 83) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഇ​ര​വി​പേ​രൂ​ർ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ പി​ന്നീ​ട് ന​ട​ക്കും. മാ​രാ​മ​ൺ ക​ള​ത്തൂ​ർ തേ​വ​ർ​ത്തു​ണ്ടി​യി​ൽ കു​ടും​ബാം​ഗ​മാ​യ മേ​രി ചെ​റി​യാ​ൻ ആ​ണ് ഭാ​ര്യ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, എംഎം​എ ഹൈ​സ്‌​കൂ​ൾ, മാ​രാ​മ​ൺ).

ദീ​പു (യുഎ​സ്എ), ദി​ലീ​പ് (യുകെ), ദീ​പ്തി (കാ​ന​ഡ) എ​ന്നി​വ​ർ മ​ക്ക​ളും ദീ​പം (യുഎ​സ്എ), ടീ​ന (യുകെ), ജൂ​ബി​ൻ (കാ​ന​ഡ) എ​ന്നി​വ​ർ മ​രു​മ​ക്ക​ളും ദി​യ, അ​യാ​ൻ, ആ​ര​ൺ എ​ന്നി​വ​ർ കൊ​ച്ചു​മ​ക്ക​ളു​മാ​ണ്.

1941ൽ ​പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തി​രു​വ​ല്ല താ​ലൂ​ക്കി​ൽ ഇ​ര​വി​പേ​രൂ​രി​ലാണ് ഇ​ദ്ദേ​ഹം ജ​നി​ച്ചത്. 1963 മു​ത​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​വൃ​ത്തി​യി​ൽ പ്ര​വേ​ശി​ച്ചു.

1972-ൽ ​എംഎ​സ്.​സി. പ​ഠ​ന​ത്തി​ന് ച​ങ്ങ​നാ​ശേരി എ​സ്.​ബി കോ​ളേ​ജി​ൽ ചേ​ർ​ന്നു. 1974-ൽ വീ​ണ്ടും സെ​ന്‍റ് ജോ​ൺ​സി​ൽ അ​ധ്യാ​പ​ക​നാ​യി തു​ട​ർ​ന്ന അ​ദ്ദേ​ഹം, 33 വ​ർ​ഷ​ത്തെ ത​ന്‍റെ അ​ധ്യാ​പ​ന​ത്തി​നു​ശേ​ഷം 1999ൽ ​ഹെ​ഡ്‌​മാ​സ്റ്റ​റാ​യി വി​ര​മി​ച്ചു.

1975ൽ ​തി​രു​വ​ല്ല വൈഎംസിഎയു​ടെ സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യ​റ്റു. 2008 വ​രെ​യു​ള്ള 33 വ​ർ​ഷ​ക്കാ​ലം അ​വി​ടെ സെ​ക്ര​ട്ട​റി​യാ​യി മി​ക​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു.

അ​ദ്ദേ​ഹം ന​ട​പ്പി​ലാ​ക്കി​യ ആ​ക​ർ​ഷ​ക​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ മി​ക​ച്ച ഗ്രാ​മീ​ണ വൈഎം​സിഎയായി മൂന്ന് വ​ർ​ഷ​ക്കാ​ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തി​രു​വ​ല്ല ഈ​സ്റ്റ് കോഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്നു.


2009ൽ ആ​ദ്യ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു. തു​ർ​ന്നു​ള്ള 12 വ​ർ​ഷ​ങ്ങ​ളി​ലാ​യി ക​ഥ, ക​വി​ത, ലേ​ഖ​നം, ഹാ​സ്യ വി​മ​ർ​ശ​നം, ച​രി​ത്രം, ബൈ​ബി​ൾ, യാ​ത്രാ വി​വ​ര​ണം, ക​ല എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 32 പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചു. 2016ൽ ​സാ​ഹി​ത്യ​ര​ച​ന​യ്ക്കു​ള്ള ‘ന​വോ​ത്ഥാ​ന ശ്രേ​ഷ്‌​ഠ പു​ര​സ്‌​കാ​ര​ത്തി​ന്’ അ​ദ്ദേ​ഹം അ​ർ​ഹ​നാ​യി.

33 വ​ർ​ഷം താ​ൻ അ​ധ്യാ​പ​ക​നാ​യി​രു​ന്ന സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്‌​കൂ​ളി​ലെ ഗ​ത​കാ​ല സ്മ​ര​ണ​ക​ളെ അ​യ​വി​റ​ക്കി​ക്കൊ​ണ്ട് ത​യാ​റാ​ക്കി, പ്രഫ​സ​ർ ഡോ. എ​ബി കോ​ശി അ​വ​താ​രി​ക എ​ഴു​തി​യ “ഗു​രു​സ്‌​മൃ​തി -2' എ​ന്ന ത​ന്‍റെ 33-ാമതെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​നാ​യി തയാ​റെ​ടു​ക്കു​മ്പോ​ളാ​ണ് ​മ​ര​ണം സം​ഭ​വി​ച്ച​ത്.

മ​ലാ​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യയു​ടെ(മാ​പ്പ്) സ​ജീ​വാം​ഗ​വും ക​മ്മിറ്റി മെ​മ്പ​റു​മാ​യ ദീ​പു ചെ​റി​യാന്‍റെ പി​താ​വാ​യ ചെ​റി​യാ​ൻ പി. ​ചെ​റി​യാ​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ഫോ​മ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ്, മാ​പ്പ് പ്ര​സി​ഡന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കോ​മ​ത്ത്, ഫോ​മ​യു​ടെ ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബി​നു ജോ​സ​ഫ് എ​ന്നി​വ​രും മാ​പ്പ് ഭ​ര​ണ​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും മാ​പ്പ് കു​ടും​ബാം​ഗ​ങ്ങ​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.