ആ​ർ.‌​എ​ഫ്‌.​കെ. ജൂ​ണി​യ​റി​നെ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി സ്ഥി​രീ​ക​രി​ച്ച് യു​എ​സ് സെ​ന​റ്റ്
Saturday, February 15, 2025 3:56 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ: റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​ണി​യ​റി​നെ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യി അം​ഗീ​ക​രി​ച്ച് യു​എ​സ് സെ​ന​റ്റ്. ആ​രോ​ഗ്യ - മ​നു​ഷ്യ സേ​വ​ന വ​കു​പ്പി​ന്‍റെ പു​തി​യ ത​ല​വ​നാ​യി ആ​ർ.‌​എ​ഫ്‌.​കെ. ജൂ​ണി​യ​റി​നെ സ്ഥി​രീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി-​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ൽ സെ​ന​റ്റി​ലെ 52 റി​പ്പ​ബ്ലി​ക്ക​ൻ​മാ​രും വോ​ട്ട് ചെ​യ്തു.

മു​ഴു​വ​ൻ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ​യും ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് കെ​ന്ന​ഡി ജൂ​ണി​യ​റെ സെ​ന​റ്റ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നോ​മി​നി​യാ​യ കെ​ന്ന​ഡി​യെ എ​തി​ർ​ത്ത ഏ​ക റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ മി​ച്ച് മ​ക്കോ​ണ​ൽ ആ​യി​രു​ന്നു.


ദേ​ശീ​യ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് തു​ൾ​സി ഗ​ബ്ബാ​ർ​ഡി​നെ​തി​രേ വോ​ട്ട് ചെ​യ്ത ഏ​ക റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ കൂ​ടി​യാ​ണ് മ​ക്കോ​ണ​ൽ.