ബ​ൽ​വീ​ർ സിം​ഗ് ന്യൂ​ജ​ഴ്‌​സി നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Friday, February 14, 2025 12:24 PM IST
പി.​പി. ചെ​റി​യാ​ൻ
ട്രെ​ന്‍റ​ൺ: 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ബ്ലി​ക് സ്‌​കൂ​ൾ അ​ധ്യാ​പ​ക​നും മു​ൻ ബ​ർ​ലിം​ഗ്ട​ൺ കൗ​ണ്ടി ക​മ്മീ​ഷ​ണ​റു​മാ​യ ബ​ൽ​വീ​ർ സിം​ഗ്(40) ന്യൂ​ജ​ഴ്‌​സി ജ​ന​റ​ൽ അ​സം​ബ്ലി അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സി​ഖ് നി​യ​മ​നി​ർ​മാ​താ​വാ​ണ് അ​ദ്ദേ​ഹം. ബ​ർ​ലിംഗ്ടൺ കൗ​ണ്ടി​യി​ലെ ഏ​ഴാ​മ​ത്തെ നി​യ​മ​സ​ഭാ ജി​ല്ല​യു​ടെ പ്ര​തി​നി​ധി​യാ​ണ്. സ്പീ​ക്ക​ർ ക്രെ​യ്ഗ് ജെ. ​ക​ഫ്ലി​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.


ബ​ർ​ലിംഗ്ടൺ ടൗ​ൺ​ഷി​പ്പ് ബോ​ർ​ഡ് ഓ​ഫ് എ​ജ്യു​ക്കേ​ഷ​നി​ലും ബ​ർ​ലിംഗ്ടൺ കൗ​ണ്ടി ക​മ്മീ​ഷ​ണ​റാ​യും സിംഗ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 1999ൽ 14-ാം ​വ​യ​സ്സി​ൽ പ​ഞ്ചാ​ബി​ൽ നി​ന്ന് സിംഗ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി.

ബ​ർ​ലിംഗ്ടൺ സി​റ്റി ഹൈ​സ്കൂ​ൾ, ദ ​കോ​ള​ജ് ഓ​ഫ് ന്യൂ​ജ​ഴ്‌​സി, റ​ട്‌​ജേ​ഴ്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​ദ്യാ​ഭാ​സം നേ​ടി​യ​ത്.