ഫി​ല​ഡ​ല്‍​ഫി​യ ഈ​ഗി​ള്‍​സി​ന്‍റെ സൂ​പ്പ​ര്‍ ബൗ​ള്‍ വി​ജ​യം പ​മ്പ ആ​ഘോ​ഷി​ച്ചു
Friday, February 21, 2025 5:25 AM IST
ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍
ഫി​ല​ഡ​ല്‍​ഫി​യ: നി​ല​വി​ലു​ള്ള ലോ​ക ചാന്പ്യ​ന്മാ​രാ​യ ക​ന്‍​സ​സ് സി​റ്റി ചീ​ഫി​നെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഫി​ല​ഡ​ല്‍​ഫി​യ ഈ​ഗി​ള്‍​സ് ലോ​ക ചാന്പ്യന്മാ​രാ​യി. പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഈ​ഗി​ള്‍​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് പ​മ്പ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ ഒ​ത്തു ചേ​ര്‍​ന്നു. ഇ​ത് ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് ഈ​ഗി​ള്‍​സ് ലോ​ക ചാന്പ്യ​ന്മാ​രാ​കു​ന്ന​ത്.

എ​ല്ലാ വ​ര്‍​ഷ​വും സെ​പ്റ്റം​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ടു​ര്‍​ണ്ണ​മെ​ന്‍റിൽ 32 ടീ​മു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ലെ 16 ടീമു​ക​ള്‍ അ​മേ​രി​യ്ക്ക​ന്‍ ലീ​ഗി​ലും 16 ടീമു​ക​ള്‍ നാ​ഷ​ന​ല്‍ ലീ​ഗി​ലു​മാ​യി ക​ളി​യാ​രം​ഭി​ക്കും. റ​ഗു​ല​ര്‍ സീ​സ​ണി​ല്‍ 17 ഗെ​യിം​മു​ക​ള്‍ ന​ട​ക്കും അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗെ​യിം​മു​ക​ള്‍ ജ​യി​ക്കു​ന്ന നാ​ലു ടീമു​ക​ള്‍ ഓ​രോ ലീ​ഗി​ല്‍ നി​ന്നും പ്ലേ​യോ​ഫി​ല്‍ എ​ത്തും അ​വി​ടെ ഡി​വി​ഷ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. അ​വി​ടെ​ത്തെ വി​ജ​യി​ക​ള്‍ ത​മ്മി​ല്‍ കോ​ണ്‍​ഫറൻ​സ് ചാന്പ്യ​ന്‍​ഷി​പ്പ് ന​ട​ക്കും.


കോ​ണ്‍​ഫറ​ന്‍​സ് ചാന്പ്യ​ന്മാ​ര്‍ ത​മ്മി​ല്‍ സൂ​പ്പ​ര്‍ ബൗ​ള്‍ ചാം​പ്യ​ൻ​ഷി​പ്പ് അ​ഥ​വാ വി​ന്‍​സ് ലെ​ബ്രാ​ടി ട്രോ​ഫി​യ്ക്കാ​യി ഫെ​ബ്രു​വ​രി ആ​ദ്യ ഞാ​യ​റാ​ഴ്ച ഏ​റ്റു​മു​ട്ടു​ന്നു. 59-ാമ​ത് ചാന്പ്യ​ന്‍​ഷി​പ്പി​ല്‍ അ​മേ​രി​യ്ക്ക​യി​ലെ ഭൂ​രി​പ​ക്ഷം മ​ത്സ​ര നി​രീ​ക്ഷ​ക​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് വി​ജ​യ പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി​യ നി​ല​വി​ലെ ചാന്പ്യ​നും മു​ൻ വ​ര്‍​ഷം സു​പ്പ​ര്‍ ബൗ​ള്‍ ചാം​പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ ക​ന്‍​സ​സ് സി​റ്റി ചീ​ഫി​നെ​യാ​ണ് ഫി​ല​ഡ​ല്‍​ഫി​യ ഈ​ഗി​ള്‍​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.