ടെ​ക്സ​സി​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Monday, February 17, 2025 12:59 PM IST
പി.​പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: 2004ൽ ​ടെ​ക്സ​സി​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി​യ റി​ച്ചാ​ർ​ഡ് ലീ ​ടാ​ബ്‌​ല​റെ വ്യാ​ഴാ​ഴ്ച രാ​ത്രി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ടെ​ക്സ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​രാ​യ ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​യ ടേ​ബ്ല​ർ.

2004-ൽ ​സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ലെ കി​ല്ലീ​നി​ന​ടു​ത്തു​ള്ള സ്ട്രി​പ്പ് ക്ല​ബ് മാ​നേ​ജ​രെ​യും മ​റ്റൊ​രാ​ളെ​യും മു​ഹ​മ്മ​ദ്-​അ​മീ​ൻ റ​ഹ്മൗ​ണി(28), ഹൈ​തം സാ​യി​ദ്(25) എ​ന്നി​വ​രെ വെ​ടി​വ​ച്ചു കൊ​ന്ന​തി​നാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്.

ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണി​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. കൂ​ടാ​തെ ക്ല​ബ്ബി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ട് കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളാ​യ ടി​ഫാ​നി ഡോ​ട്ട്‌​സ​ൺ(18), അ​മാ​ൻ​ഡ ബെ​നെ​ഫീ​ൽ​ഡ്(16) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ടാ​ബ്‌​ല​ർ സ​മ്മ​തി​ച്ചി​രു​ന്നു.


അ​തേ​സ​മ​യം, ഈ ​കൊ​ല​പാ​ത​ക​ത്തി​ൽ വി​ചാ​ര​ണ ഉ​ണ്ടാ​യി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഹ​ണ്ട്‌​സ്‌​വി​ല്ല​യി​ലെ സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി​യി​ൽ മാ​ര​ക​മാ​യ വി​ഷ് മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.