വാഷിംഗ്ടൺ: ഗര്‍ഭഛിദ്ര നിരോധനം കുറഞ്ഞത് 22,000 കുഞ്ഞുങ്ങളെ രക്ഷിച്ചതായി പഠനം സ്ഥിരീകരിക്കുന്നു. അടുത്തിടെ നടപ്പിലാക്കിയ പ്രോലൈഫ് നിയമങ്ങളുടെ സ്വാധീനം കണ്ടെത്താൻ ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
2012 മുതൽ 2023 വരെയുള്ള 50 സംസ്ഥാനങ്ങളിലെയും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെയും സംസ്ഥാനതല ഫെര്‍ട്ടിലിറ്റി ഡേറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. അടുത്തിടെ നടപ്പിലാക്കിയ പ്രോലൈഫ് നിയമങ്ങള്‍ വഴി 22,000ത്തിലധികം ജീവനുകള്‍ രക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഇത് കണക്കാക്കുന്നു.