ഹൂ​സ്റ്റ​ണി​ൽ അ​യോ​ദ്ധ്യ മാ​തൃ​കയി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കും
Friday, December 20, 2024 10:46 AM IST
ഹൂ​സ്റ്റ​ൺ: പെ​യ​ർ​ലാ​ൻ​ഡി​ൽ സ്വാ​മി സ​ത്യാ​ന​ന്ദ സ​ര​സ്വ​തി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യോ​ദ്ധ്യ മാ​തൃ​ക​യി​ൽ ക്ഷേ​ത്രം നി​ർ​മി​ക്കും. പ്ര​ശ​സ്ത​മാ​യ ശ്രീ​മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ന് അ​ഭി​മു​ഖ​മാ​യി അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് പു​തി​യ ക്ഷേ​ത്രം ഉ​യ​രു​ന്ന​ത്.

കേ​ര​ള​ത്തി​ലെ കു​ടും​ബ​ക്ഷേ​ത്ര​ങ്ങ​ളി​ലോ പ​ര​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളി​ലോ നി​ന്ന് ഒ​രു പി​ടി മ​ണ്ണ് കൊ​ണ്ടു​വ​ന്ന് പു​തി​യ ക്ഷേ​ത്ര ഭൂ​മി​യി​ൽ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര നി​ർ​മാ​ണ വി​ളം​ബ​രം ആ​റ്റു​കാ​ൽ ത​ന്ത്രി വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ന​ട​ന്നു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, എ​സ്എ​ൻ​ഡി​പി യോ​ഗം ഉ​പാ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ, മും​ബൈ രാ​മ​ഗി​രി ആ​ശ്ര​മ​ത്തി​ലെ സ്വാ​മി കൃ​ഷ്ണാ​ന​ന്ദ​ഗി​രി, കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് നി​ഷ പി​ള്ള തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ കു​ടും​ബ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നോ പ​ര​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്നോ ക​ല​ശ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന മ​ണ്ണ് മൂ​ല പ്ര​തി​ഷ്ഠ​യ്ക്ക് സ​മീ​പം പ്ര​ത്യേ​ക​മാ​യി സം​ര​ക്ഷി​ക്കും. ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ക​ല​ശം പു​റ​ത്തെ​ടു​ത്ത് പൂ​ജ ചെ​യ്യാ​നും അ​വ​സ​രം ന​ൽ​കും. ഇ​ത് അ​വ​രു​ടെ കു​ടും​ബ​ക്ഷേ​ത്ര​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​മെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത് പി​ള്ള അ​റി​യി​ച്ചു.


2025 ന​വം​ബ​ർ 23ന് ​ബാ​ലാ​ല​യ പ്ര​തി​ഷ്ഠ ന​ട​ത്തും. 2026 ന​വം​ബ​ർ 24ന് ​ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കും. ഈ ​ഘ​ട്ട​ത്തി​ൽ വി​ശാ​ല​മാ​യ ആ​ശ്ര​മം, അ​യോ​ദ്ധ്യ ക്ഷേ​ത്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ ഹ​നു​മാ​ൻ പ്ര​തി​ഷ്ഠ ഉ​ൾ​പ്പെ​ടെ ദേ​വീ​ദേ​വ​താ പ്ര​തി​ഷ്ഠ​ക​ളു​ള്ള ക്ഷേ​ത്രം, കു​ടും​ബ പാ​ര​മ്പ​ര്യ​ത്തി​ലെ ക്ഷേ​ത്ര സ​ങ്ക​ൽ​പ ഇ​ട​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കും.

2027 ന​വം​ബ​ർ 24ന് ​ആ​ഗോ​ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​വും സ​നാ​ത​ന ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്ഥാ​പ​ന​വും ന​ട​ക്കും. ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ശ​ക്തി ശാ​ന്താ​ന​ന്ദ മ​ഹ​ർ​ഷി, ജി.​കെ. പി​ള്ള, ര​ഞ്ജി​ത്ത് പി​ള്ള, ഡോ. ​രാ​മ​ദാ​സ് പി​ള്ള, അ​ശോ​ക​ൻ കേ​ശ​വ​ൻ, സോ​മ​രാ​ജ​ൻ നാ​യ​ർ, അ​നി​ൽ ആ​റ​ന്മു​ള എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.