കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ​യു​ടെ കൂ​ട്ടാ​യ്മ അ​വി​സ്മ​ര​ണീ​യ​മാ​യി
Friday, December 13, 2024 7:10 AM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി​യി​ൽ 14 വ​ർ​ഷ​മാ​യി തു​ട​ർ​ന്നു വ​രു​ന്ന മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​സ​ന്ധ്യ​യു​ടെ ശൈ​ത്യ​കാ​ല​ത്തി​ന്‍റെ ക​വി​താ സാ​യാ​ഹ്നം പൂ​ർ​വാ​ധി​കം ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​നോ​ര​മ ഹി​ൽ​സി​ലെ ആർസിസിജി ച​ർ​ച്ചി​ൽ ആ​ഘോ​ഷി​ച്ചു.

മ​ഞ്ഞു പെ​യ്യു​ന്ന രാ​ത്രി​യി​ൽ ത​ണു​പ്പി​നെ​യും വെ​റു​പ്പി​നെ​യും തോ​ൽ​പ്പി​ച്ചു കൊ​ണ്ട് 27 കു​ട്ടി​ക​ളും 18 മു​തി​ർ​ന്ന​വ​രും ആ​വേ​ശ​ത്തോ​ടെ, അ​ക്ഷ​ര സ്ഫു​ട​ത​യോ​ടെ, സ​ന്തോ​ഷ​ത്തോ​ടെ ക​വി​ത​ക​ൾ ചൊ​ല്ലി.

ചൊ​ല്ലു​ന്ന​വ​രു​ടെ​യും കേ​ൾ​ക്കു​ന്ന​വ​രു​ടെ​യും മ​ന​​സ് നി​റ​ഞ്ഞു. ചി​ല​പ്പോ​ൾ​ക​ണ്ണും നി​റ​ഞ്ഞി​രി​യ്ക്കാം. ജാ​തി മ​ത വ​ർ​ണ ലിം​ഗ ഭേ​ദ​മെ​ന്യേ ഏ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​നു​ള്ള വേ​ദി​യാ​യാ​ണ് കാ​വ്യ​സ​ന്ധ്യ കാ​ൽ​ഗ​റി ഇ​ക്കാ​ല​മ​ത്ര​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.


ആ​ദ്യ കാ​ല​ങ്ങ​ളി​ൽ ക​വി​ത​ക​ൾ ചൊ​ല്ലി​യി​രു​ന്ന കു​ട്ടി​ക​ൾ ഇ​ന്ന് മു​തി​ർ​ന്ന​വ​ർ ആ​യെ​ങ്കി​ലും അ​വ​രു​ടെ ഉ​ള്ളി​ലെ ആ​ർ​ദ്ര​ത ആ​ണ് കാ​വ്യ​സ​ന്ധ്യ​യു​ടെ സ​മ്പ​ത് എ​ന്ന് സം​ഘാ​ട​ക​ർ അ​ഭി​മാ​നി​ക്കു​മ്പോ​ൾ വീ​ണ്ടും പു​തു നാ​മ്പു​ക​ൾ പു​തി​യ ഈ​ണ​ങ്ങ​ളു​മാ​യി മ​ല​യാ​ള ക​വി​ത​യ്ക്ക് ഗോ​ള​ത്തി​ന്‍റെ മ​റു​പു​റ​ത്തു പു​തി​യ ഭാ​ഷ്യ​ങ്ങ​ൾ ച​മ​യ്ക്കു​ന്നു. നാം ​മ​ല​യാ​ളി​ക​ൾ കാ​ല ദേ​ശ​ങ്ങ​ൾ മ​റ​ന്ന് ആ​ത്മ നി​ർ​വൃ​തി പൂ​കു​ന്നു.