കിം​ബ​ർ​ലി ഗി​ൽ​ഫോ​യി​ൽ ഗ്രീ​സി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ
Friday, December 13, 2024 6:33 AM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡിസി: ഗ്രീ​സി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി മു​ൻ ഫോ​ക്സ് ന്യൂ​സ് അ​വ​താ​ര​ക കിം​ബ​ർ​ലി ഗി​ൽ​ഫോ​യി​ലി​നെ ട്രം​പ് നി​ർ​ദേ​ശി​ച്ചു. ഗി​ൽ​ഫോ​യി​ലി​ന്‍റെ നാ​മ​നി​ർ​ദേ​ശ​ത്തി​ന് സെ​ന​റ്റ് അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്.

2020ൽ ​ട്രം​പി​ മ​ക​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​റു​മാ​യി ഗി​ൽ​ഫോ​യി​ലിന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. ടെ​ലി​വി​ഷ​ൽ അ​വ​താ​ര​ക​യാ​കു​ന്ന​തി​ന് മു​ൻ​പ് ക​ലി​ഫോ​ർ​ണി​യ​യി​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി കിം​ബ​ർ​ലി ഒ​രു അ​ടു​ത്ത സു​ഹൃ​ത്താ​ണെന്ന് ട്രം​പ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഗ്രീ​സു​മാ​യി ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ സ​ഹ​ക​ര​ണം മു​ത​ൽ വ്യാ​പാ​രം, സാ​മ്പ​ത്തി​ക ന​വീ​ക​ര​ണം വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഞ​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും കിം​ബ​ർ​ലി തി​ക​ച്ചും അ​നു​യോ​ജ്യ​മാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.


ഗ്രീ​സി​ലെ അം​ബാ​സ​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ നാ​മ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ എ​നി​ക്ക് ബ​ഹു​മ​തി​യു​ണ്ട്, യു​എ​സ് സെ​ന​റ്റി​ന്‍റെ പി​ന്തു​ണ നേ​ടാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എന്ന് ഗി​ൽ​ഫോ​യി​ൽ പ​റ​ഞ്ഞു.