വൈ​എം​ഇ​എ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച
Thursday, October 31, 2024 11:05 AM IST
പി.​പി. ചെ​റി​യാ​ൻ
കാ​രോ​ൾ​ട്ട​ൻ(​ഡാ​ള​സ്): വൈ​എം​ഇ​എ​ഫ് ഒ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ ഞാ​യ​റാ​ഴ്ച(​ന​വം​ബ​ർ മൂ​ന്ന്) വെെ​കു​ന്നേ​രം ആ​റി​ന് കാ​രോ​ൾ​ട്ട​ൻ ബി​ലീ​വേ​ഴ്സ് ബൈ​ബി​ൾ ചാ​പ്പ​ൽ വ​ച്ച് ന​ട​ത്തു​ന്നു.

​ക​വി ടി. ​കെ. ശാ​മു​വ​ൽ ഗാ​ന​ങ്ങ​ളും ഗാ​നപ​ശ്ചാ​ത്ത​ല​വും വി​വ​ര​ണം ആ​യു​ള്ള ഒ​രു അ​തു​ല്യ സം​ഗീ​ത അ​നു​ഭ​വം ഗാ​നാ​സ്വാ​ദ​ക​രി​ലേ​ക്കു പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത് ശ്രു​തി​ല​യ ഗാ​ഭീ​ര്യ​വു​മാ​യി കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന ഗാ​യ​ക​ൻ സ്വ​രാ​ജാ​ണ്.


ബി​ജു ചെ​റി​യാ​ൻ ലാ​ലു ജോ​യ് തോ​മ​സ് യു​കെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ശ്ചാ​ത്ത​ല​സം​ഗീ​തം ഒ​രു​ക്ക​പ്പെ​ടു​ന്ന​ത്. പ്ര​വേ​ശം സൗ​ജ​ന്യ​മാ​യ ഗാ​ന​സ​ന്ധ്യ​യി​ലേ​ക്ക് ഏവ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വൈഎംഇഎ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.