ഫോ​ട്ടോ​ഷൂ​ട്ടി​നു വി​ട്ടി​ല്ല; ബം​ഗ​ളൂ​രു​വി​ൽ വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി
Tuesday, January 2, 2024 4:39 PM IST
ബം​ഗ​ളൂ​രു: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടി​ന് പോ​കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് 21 കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു സു​ധാ​മ​ന​ഗ​ര്‍ സ്വ​ദേ​ശി​യും ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ വ​ര്‍​ഷി​ണി​യാ​ണ് മ​രി​ച്ച​ത്.

ബി​ബി​എ പ​ഠ​ന​ത്തി​നൊ​പ്പം ഫോ​ട്ടോ​ഗ്രാ​ഫി കോ​ഴ്സും ചെ​യ്തി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യാ​ണ് വ​ര്‍​ഷി​ണി. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ലെ ഒ​രു മാ​ളി​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന് പോ​കാ​ന്‍ വ​ര്‍​ഷി​ണി മാ​താ​പി​താ​ക്ക​ളോ​ട് അ​നു​വാ​ദം ചോ​ദി​ച്ചി​രു​ന്നു.


ര​ക്ഷി​താ​ക്ക​ള്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ മു​റി​യി​ല്‍ പോ​യ പെ​ണ്‍​കു​ട്ടി ഫാ​നി​ല്‍ തൂ​ങ്ങി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.