ബം​ഗ​ളൂ​രു​വി​ൽ ഓ​ണ​പ്പൂ​ക്ക​ളം ന​ശി​പ്പി​ച്ചു; മ​ല​യാ​ളി യു​വ​തി​ക്കെ​തി​രേ കേ​സ്
Tuesday, September 24, 2024 1:21 PM IST
ബം​ഗ​ളൂ​രു: ഓ​ണ​പ്പൂ​ക്ക​ളം ന​ശി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​ല​യാ​ളി യു​വ​തി​ക്കെ​തി​രേ ബം​ഗ​ളൂ​രു സ​മ്പി​ഗെ​ഹ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. ത​ന്നി​സ​ന്ദ്ര അ​പ്പാ​ർ​ട്മെ​ന്‍റ് കോം​പ്ല​ക്സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി സി​മി​നാ​യ​ർ​ക്കെ​തി​രേ​യാ​ണു കേ​സ്.

ശ​നി​യാ​ഴ്ച മൊ​ണാ​ർ​ക്ക് സെ​റി​നി​റ്റി അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. പു​ല​ർ​ച്ചെ നാ​ലി​ന് പൂ​ക്ക​ളം പൂ​ർ​ത്തി​യാ​ക്കി നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണു ന​ശി​പ്പി​ച്ച​ത്.


കോ​മ​ൺ ഏ​രി​യ​യി​ൽ പൂ​ക്ക​ളം ഇ​ട്ട​തു ചോ​ദ്യം ചെ​യ്ത സി​മി നാ​യ​ർ, പൂ​ക്ക​ള​ത്തി​നു​ള്ളി​ൽ ക​യ​റി​നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും ത​ട​യാ​ൻ ശ്ര​മി​ച്ച​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഏ​ഴു വ​ർ​ഷ​മാ​യി മ​ല​യാ​ളി കൂ​ട്ടാ​യ്മ ഇ​വി​ടെ ഓ​ണാ​ഘോ​ഷം ന​ട​ത്തു​ന്നു​ണ്ട്.