ബം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് സെ​ക്യൂ​രി​റ്റി​യെ വി​ദ്യാ​ർ​ഥി കു​ത്തി​ക്കൊ​ന്നു
Thursday, July 4, 2024 1:01 PM IST
ബം​ഗ​ളൂ​രു: മ​ദ്യ​പി​ച്ച് കോ​ള​ജി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വി​ദ്യാ​ർ​ഥി കു​ത്തി​ക്കൊ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ബം​ഗ​ളൂ​രു അ​മൃ​ത​ഹ​ള്ളി​യി​ലെ സി​ന്ധി കോ​ള​ജി​ലാ​ണ് സം​ഭ​വം. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യ ജ​യ് കി​ഷോ​ർ റാ​യ്(52) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ദ്യ​പി​ച്ച​നി​ല​യി​ൽ എ​ത്തി​യ ഭാ​ർ​ഗ​വ് എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ള​ജി​ൽ ഫെ​സ്റ്റ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഭാ​ർ​ഗ​വി​നും കൂ​ട്ടു​കാ​ർ​ക്കും സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്.


ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഭാ​ർ​ഗ​വ് അ​ടു​ത്തു​ള്ള ക​ട​യി​ൽ പോ​യി ക​ത്തി വാ​ങ്ങി റാ​യി​യു​ടെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ്ര​തി​യെ പി​ന്നീ​ട് പി​ടി​കൂ​ടി.