ഓ​ണ​ത്തി​ന് ബം​ഗ​ളൂ​രു -​ എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത്?
Friday, July 19, 2024 3:00 PM IST
ബം​ഗ​ളൂ​രു: ഓ​ണ​ത്തി​നു നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന​വ​ർ​ക്കാ​യി ബം​ഗ​ളൂ​രു -​ എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു മ​ല​യാ​ളി​ക​ൾ.

ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം സ്പെ​ഷ​ൽ ട്രെ​യി​നാ​യി ഓ​ടി​ക്കാ​ൻ ദ​ക്ഷി​ണ റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് വ​ന്ദേ​ഭാ​ര​ത് ഓ​ണ​ത്തി​നു മു​ന്പു​ത​ന്നെ സ​ർ​വീ​സ് തു​ട​ങ്ങാ​ൻ വ​ഴി​തെ​ളി​യു​ന്ന​ത്.


ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 4.30നു ​ബം​ഗ​ളൂ​രു കെ​എ​സ്ആ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.30ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 11ന് ​ബം​ഗ​ളൂരു​വി​ൽ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണു താ​ത്കാ​ലി​ക സ​മ​യ​പ്പ​ട്ടി​ക.